ഭോപ്പാല്‍: മധ്യപ്രദേശിലെ നിവാരി ജില്ലയില്‍ നാലുദിവസം മുമ്പ് 200 അടി താഴ്ചയുള്ള കുഴിയില്‍ വീണ അഞ്ച് വയസുകാരനെ 90 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷവും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ രക്ഷാപ്രവര്‍ത്തകരുടെ ഒരു സംഘം കുട്ടിയെ കുഴല്‍ കിണറില്‍ നിന്ന് എടുത്ത ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ച മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കുട്ടിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ബുധനാഴ്ച രാവിലെയാണ് ഭോപ്പാലില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള നിവാരി ജില്ലയിലെ സെയ്ത്പുര (ബറാബുജുര്‍ഗ്) ഗ്രാമത്തിലെ കര്‍ഷകനായ ഹരികിഷന്‍ കുഷ്വയുടെ മകന്‍ പുതുതായി കുഴിച്ച കുഴിയില്‍ വീണത്. കുട്ടിയുടെ പിതാവിന്റെ കൃഷിയിടത്തു വച്ചായിരുന്നു സംഭവം. 200 അടി ആഴത്തിലുള്ള കുഴല്‍ കിണറില്‍ 60 അടി താഴ്ചയില്‍ കുടുങ്ങിയ കുട്ടി കഴിഞ്ഞ മൂന്ന് ദിവസത്തിന് ശേഷം ചലനമൊന്നും കാണിച്ചില്ലെന്ന് കളക്ടര്‍ ആശിഷ് ഭാര്‍ഗവ പറഞ്ഞു. 90 മണിക്കൂറോളം നീണ്ട ഓപ്പറേഷനില്‍ 80 ഓളം രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച പുലര്‍ച്ചെ പുറത്തെടുത്ത ശേഷം കുട്ടിയെ നിവാരി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘നിവാരിയിലെ സെയ്ത്പുര ഗ്രാമത്തിലെ തന്റെ കാര്‍ഷിക മേഖലയുടെ കുഴിയില്‍ വീണുപോയ നിരപരാധിയായ പ്രഹ്ലാദിനെ 90 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശേഷവും രക്ഷിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഖേദിക്കുന്നു. ചൗഹാന്‍ ട്വീറ്റ് ചെയ്തു.
എസ്ഡിആര്‍എഫ് (സംസ്ഥാന ദുരന്ത പ്രതികരണ സേന), എന്‍ഡിആര്‍എഫ് (ദേശീയ ദുരന്ത പ്രതികരണ സേന), മറ്റ് വിദഗ്ധര്‍ എന്നിവരുടെ സംഘം രാവും പകലും കഠിനാധ്വാനം ചെയ്തു, എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ 3 മണിയോടെ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചൗഹാന്‍ പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന്റെ കാര്‍ഷിക മേഖലയില്‍ ഒരു പുതിയ കുഴല്‍ കിണര്‍ കുഴിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
Post Your Comments