ന്യൂഡല്‍ഹി: തിങ്കളാഴ്ച രാത്രി ഗവര്‍ണര്‍ മുമ്പാകെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.ജെ. പി നേതാവ് ശിവരാജ് സിംഗ് ചൗഹാന്‍ ഇന്നലെ നിയമസഭയില്‍ വിശ്വാസവോട്ട് നേടി. 2003 മുതല്‍ 2018 വരെ മുഖ്യമന്ത്രിയായിരുന്ന ചൗഹാന്‍ ഇതു നാലാം തവണയാണ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്.. കമല്‍നാഥ് മന്ത്രിസഭയ്ക്ക് പിന്തുണ നല്‍കിയിരുന്ന എസ്. പി. ബി. എസ്.പി അംഗങ്ങളും സ്വതന്ത്രരും ഇന്നലെ ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ സഭയിലുണ്ടായിരുന്നു.
ശിവരാജ് സിംഗ് ചൗഹാന്‍ അവതരിപ്പിച്ച വിശ്വാസപ്രമേയം ശബ്ദവോട്ടോടെയാണ് പാസാക്കിയത്. മുതിര്‍ന്ന ബി.ജെ.പി എം.എല്‍.എ ജഗദിഷ് ദേവ്ദയാണ് പാനല്‍ സ്പീക്കറായി നടപടികള്‍ നിയന്ത്രിച്ചത്. വിശ്വാസവോട്ട് നേടിയതിന് പിന്നാലെ സഭ മാര്‍ച്ച് 27 വരെ പിരിഞ്ഞു.ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസിന്റെ അംഗങ്ങള്‍ സഭയിലെത്തിയില്ല. വിശ്വാസവോട്ട് നേടിയതിന് പിന്നാലെ സഭ മാര്‍ച്ച് 27 വരെ പിരിഞ്ഞു.
അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും, കൊറോണയെ നേരിടാന്‍ 15,000 കോടി; പ്രധാനമന്ത്രി
തിങ്കളാഴ്ച രാത്രി 9 മണിയോടെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മുന്‍മുഖ്യമന്ത്രി കമല്‍നാഥ് പങ്കെടുത്തിരുന്നു.ജ്യോതിരാദിത്യ സിന്ധ്യയുടെ പക്ഷം ചേര്‍ന്ന് കോണ്‍ഗ്രസിലെ 22 എം.എല്‍.എമാര്‍ രാജിവച്ചതോടെ ഭൂരിപക്ഷം തെളിയിക്കാന്‍ 104 എം.എല്‍.എമാരുടെ പിന്തുണ മതി. ബി.ജെ.പിക്ക് 107 എം.എല്‍.എമാരുണ്ട്. എസ്.പി, ബി.എസ്.പി, സ്വതന്ത്രര്‍ കൂടിയായതോടെ 112 എം.എല്‍.എമാരുടെ പിന്തുണ ചൗഹാന്‍ സര്‍ക്കാരിനുണ്ട്. ഭൂരിപക്ഷം നഷ്ടപ്പെട്ട കമല്‍നാഥ് സര്‍ക്കാര്‍ മാര്‍ച്ച് 20നാണ് രാജിവച്ചത്. 2018 ഡിസംബറിലാണ് കമല്‍നാഥ് അധികാരമേറ്റത്.
Post Your Comments