Latest NewsKeralaNews

കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി സൗരോര്‍ജ പ്ലാന്റ്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇതിന് അനുമതി നൽകി. 2000 ഏക്കര്‍ പരന്നുകിടക്കുന്ന വിമാനത്താവള പ്രദേശത്ത് 69,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് കെട്ടിടങ്ങള്‍ക്ക് മുകളിലാണ് സോളാര്‍ ഫോട്ടോവോള്‍ട്ടിക് പ്ലാന്റ് സ്ഥാപിക്കപ്പെടുക.

Read Also: വെളിച്ചവും തണുപ്പും ഇനി ട്രെയിനുകളില്‍ സൗരോര്‍ജ്ജത്തിലൂടെ

തുടക്കത്തില്‍ 7 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കും. ഭാവിയില്‍ വൈദ്യുതി ആവശ്യം വര്‍ദ്ധിക്കുന്നതിനനുസരിച്ച്‌ 10 മെഗാവാട്ടായി ശേഷി ഉയര്‍ത്തും. തുടക്കത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ 30,000 യൂണിറ്റ് വൈദ്യുതി പ്രതിദിനം ഇതിലൂടെ ഉല്‍പ്പാദിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button