KannurKeralaNattuvarthaLatest NewsNews

കണ്ണൂര്‍ വിമാനത്താവളം: തകര്‍ച്ചയ്ക്ക് കാരണം കേന്ദ്ര സര്‍ക്കാരിന്റെ അവഗണന, ആര്‍ക്കും കൈമാറില്ലെന്ന് ഇപി ജയരാജന്‍

കണ്ണൂര്‍: വിദേശ കമ്പനികളുടെ വിമാനങ്ങള്‍ക്ക് കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്താന്‍ സാധിക്കാത്തത് മോദി സര്‍ക്കാരിന്റെ അനാസ്ഥകൊണ്ടാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കണ്ണൂര്‍ വിമാനത്താവളത്തെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ഈ അവഗണന അവസാനിപ്പിക്കാന്‍ മന്ത്രിസഭാതലത്തില്‍ നടപടി സ്വീകരിക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

ഇപി ജയരാജന്റെ വാക്കുകൾ ഇങ്ങനെ;

‘കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രധാന പ്രശ്‌നം സര്‍വ്വീസുകളുടെ കുറവാണ് എന്നതാണ്. അത് പരിഹരിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. വിമാനത്താവളത്തിനൊപ്പം തൊഴില്‍മേഖല ശക്തിപ്പെടുത്താന്‍ 5,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചു.

‘വാടകവീട് അന്വേഷിക്കാനെന്ന വ്യാജേന വീടുകളിൽ എത്തി സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് യുവാവ്’

പ്രാഥമിക നടപടികള്‍ക്കും ഭൂമി ഏറ്റെടുക്കാനുമായി 723 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കിന്‍ഫ്രയ്ക്ക് അനുവദിച്ചു. ഏറ്റെടുക്കല്‍ നടപടി ഉടന്‍ ആരംഭിക്കും. കണ്ണൂര്‍ വിമാനത്താവളം ടാറ്റയ്ക്ക് കൈമാറാന്‍ ചര്‍ച്ച നടത്തിയെന്നു പറയുന്നത് അടിസ്ഥാനരഹിതമാണ്.

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൊടുത്തതുപോലെ കണ്ണൂര്‍ വിമാനത്താവളം ആര്‍ക്കും കൈമാറാന്‍ പറ്റില്ല. ഓഹരിയുടമകളുടേതാണ് കണ്ണൂര്‍ വിമാനത്താവളം. അവര്‍ക്കുമാത്രമേ ഇത് കൈമാറാന്‍ കഴിയൂ. ഇന്‍ഡിഗോ കണ്ണൂര്‍ – ബോംബെ സര്‍വ്വീസ് ആരംഭിക്കുന്നത് ശുഭകരമായ വാര്‍ത്തയാണ്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button