ബെഗൂന്‍കോടര്‍: റെയില്‍വേ സ്‌റ്റേഷനില്‍ പ്രേതബാധയുണ്ടെന്ന അന്ധവിശ്വാസം ഇല്ലാതാക്കാന്‍ യുക്തിവാദിസംഘം അതേ സ്റ്റേഷനില്‍ സ്റ്റേഷനിൽ ചെലവഴിച്ചത് ഒരു രാത്രി. പശ്ചിമബംഗാളിലെ പുരുലിയ ജില്ലയിലെ ബെഗൂന്‍കോടര്‍ സ്‌റ്റേഷനിലാണ് സംഭവം. പശ്ചിമബംഗ ബിഗ്യാന്‍ മഞ്ച് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ഇവിടെ ഒരു രാത്രി ചെലവഴിച്ചത്.
1967ൽ റെയില്‍വേ ട്രാക്കിലൂടെ വെള്ളസാരി ധരിച്ചൊരു യുവതി നടന്നുപോകുന്നത് കണ്ട് ഭയന്ന് അന്നത്തെ സ്‌റ്റേഷന്‍ മാസ്റ്റര്‍ മരിച്ചതോടെയാണ് റെയിൽവേ സ്റ്റേഷനിൽ പ്രേതബാധ ഉണ്ടെന്നുള്ള വിശ്വാസം പരന്നത്. യാത്രക്കാര്‍ ഈ സ്റ്റേഷനിലെത്താതായതോടെ റെയില്‍വേ ഇവിടുത്തെ സ്‌റ്റോപ് നിര്‍ത്തലാക്കുകയും ചെയ്തു. 42 വര്‍ഷങ്ങള്‍ക്ക് ശേഷം 2009ല്‍ മമതാ ബാനര്‍ജി റെയില്‍വേ മന്ത്രിയായിരുന്നപ്പോൾ റെയിൽവേ സ്റ്റേഷൻ വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും വൈകുന്നേരങ്ങളിൽ പ്രദേശം വിജനമായിത്തന്നെ തുടർന്നു.
തുടർന്ന് ബിഗ്യാന്‍ മഞ്ചിന്റെ നേതൃത്വത്തില്‍ ഒമ്പത് പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ ഒരു രാത്രി താമസിച്ച് അന്ധവിശ്വാസം ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ടോര്‍ച്ചുകളും ,ഡിജിറ്റല്‍ കോംപസ്സുകളും, ക്യാമറകളുമൊക്കെയായാണ് സംഘം സ്റ്റേഷനിലെത്തിയത്. രാത്രി 11 മണി മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ വരെയാണ് സംഘം അവിടെ ചെലവഴിച്ചത്.
Post Your Comments