Latest NewsNewsIndia

ബസ് ജീവനക്കാരുടെ പണിമുടക്ക്; യാത്രക്കാരെ സഹായിക്കാനായി ബസ് ഓടിച്ച് എംഎല്‍എ

ചെന്നൈ: സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ പണിമുടക്കിയപ്പോള്‍ യാത്രക്കാരെ സഹായിക്കാനായി ബസ് ഓടിച്ച് ഇറോഡ് എംഎല്‍എ കെആര്‍ രാധാകൃഷ്ണന്‍. 70 യാത്രക്കാരുമായി 40 കിലോമീറ്റര്‍ ദൂരമാണ് എംഎല്‍എ ബസ് ഓടിച്ചത്. പണിമുടക്ക് മൂലം ജനങ്ങള്‍ക്ക് പ്രശ്ങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് താന്‍ തന്നെ ബസ് ഓടിച്ചതെന്ന് അദ്ദേഹം പറയുകയുണ്ടായി.

Read Also: ബസ് ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു

ശമ്പളം ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ പണിമുടക്കിയത്. എന്റെ മണ്ഡലത്തിലുള്ള ജനങ്ങള്‍ കഷ്ടപ്പെടുന്നത് എനിക്ക് ഇഷ്ടമല്ല. പരിശോധനകള്‍ നടത്താനായി പോയപ്പോഴാണ് ഭവാനിയില്‍ ഒട്ടേറെ ജനങ്ങള്‍ ബസ് കാത്തു നില്‍ക്കുന്നത് കണ്ടെന്നും തന്റെ ജോലിയുടെ ഭാഗമായി ഡിപ്പോയില്‍ നിന്നും ബസ് എടുത്ത് കൊണ്ടുവന്ന് യാത്രക്കാരെ അതില്‍ കയറ്റുകയായിരുന്നുവെന്നും എം.എൽ.എ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button