Latest NewsKerala

ഒളിച്ചോട്ടം ; മുപ്പതുകാരനെ യുവതിയുടെ കുടുംബം കൊലപ്പെടുത്തി

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ അശോക് നഗറിൽ ബന്ധുവും ഇരുപത്തിമൂന്നുകാരിയുമായ യുവതിക്കൊപ്പം ഒളിച്ചോടിയ മുപ്പതുകാരനെ യുവതിയുടെ കുടുംബം കൊലപ്പെടുത്തി. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവായ ദിനേശും ബന്ധുവായ യുവതിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. അടുത്ത മാസം മറ്റൊരാളുമായി യുവതിയുടെ വിവാഹം നടത്താൻ ഇരിക്കെയാണ് ഇരുവരും ഒളിച്ചോടിയത്. വിവരം പുറം ലോകമറിഞ്ഞതോടെ യുവതിയുടെ സഹോദരന്‍ ശങ്കര്‍, അമ്മാവന്‍ റിങ്കു എന്നിവര്‍ ഇരുവരും താമസിക്കുന്നിടത്തെത്തി ആക്രമിക്കുകയായിരുന്നു. ദിനേശ് സംഭവസ്ഥലത്തു തന്നെ വച്ചു മരിച്ചു. യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്.

Read alsoകാമുകിയുടെ നിര്‍ദേശപ്രകാരം കാമുകന്‍ പര്‍ദ്ദയണിഞ്ഞ് വീട്ടിലെത്തി! എന്നാല്‍ കള്ളിപൊളിച്ചത് പെണ്‍കുട്ടിയുടെ അയല്‍വാസിയായ വീട്ടമ്മ

വിവാഹിതനായ ബന്ധുവിനൊപ്പം ഒളിച്ചോടിയ യുവതി കുടുംബത്തിന്റെ അഭിമാനം നശിപ്പിച്ചുവെന്ന് സഹോദരന്‍ പറഞ്ഞെന്നും,കല്യാണത്തിനായി കരുതിയിരുന്ന ആഭരണങ്ങളും പണവുമായിട്ടാണ് ഇവര്‍ പോയതെന്ന് ജോയിന്റ് കമ്മിഷണര്‍ ഓഫ് പൊലീസ് രവീന്ദ്ര യാദവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button