സൗദിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സൈനികകര്‍ക്കും അടുത്ത ഒരു വര്‍ഷത്തേക്ക് മാസം ആയിരം റയാല്‍ വീതം പ്രത്യേക അലവന്‍സ് നല്‍കാന്‍ സല്‍മാന്‍ രാജാവിന്റെ നിർദേശം. രാജ്യത്തെ പൗരന്മാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ ആശ്വാസം നല്‍കുന്നതിനാണ് പ്രത്യേക അലവന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. യെമന്‍ അതിര്‍ത്തിയില്‍ സേവനം ചെയ്യുന്ന സൈനികര്‍ക്ക് 5000 റിയാല്‍ വീതം അലവന്‍സ് നല്‍കാനും ഉത്തരവായിട്ടുണ്ട്.
Read Also: സൗദി അറേബ്യ: 11 രാജകുമാരന്മാര്‍ അറസ്റ്റില്‍
വിദ്യാര്‍ഥികള്‍ക്കു നല്‍കി വരുന്ന പ്രതിമാസ അലവന്‍സും പത്ത് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ ക്ഷേമപദ്ധതികളില്‍ ആനുകൂല്യം പറ്റുന്നവര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഈ വര്‍ഷം മാസംതോറും 500 റിയാല്‍ വീതം പ്രതിമാസ അലവന്‍സും ലഭ്യമാകും.
Post Your Comments