ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടെ ഒരു കോടിയിലധികം പേര്‍ക്ക് ഇതിന്റെ ഗുണം കിട്ടും. നിലവില്‍ ഒമ്പത് ശതമാനമുള്ള ക്ഷാമബത്തയാണ് മൂന്നു ശതമാനം വര്‍ധിപ്പിച്ചത്. 48.41 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 62.03 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഗുണകരമാവുന്ന നടപടി, ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തിലാണ് വര്‍ധിപ്പിച്ചതെന്ന് ധനകാര്യമന്ത്രി അരുണ്‍ജയ്റ്റിലി പറഞ്ഞു. തീരുമാനം നടപ്പാക്കുക വഴി കേന്ദ്രസര്‍ക്കാരിന് വര്‍ഷം 9200 കോടി രൂപയുടെ അധികബാധ്യതയുണ്ടാകും. കഴിഞ്ഞ ഓഗസ്റ്റില്‍ ക്ഷാമബത്ത 2 ശതമാനം വര്‍ധിപ്പിച്ചിരുന്നു.
Post Your Comments