
ന്യൂഡല്‍ഹി: ഷാലിമാര്‍ ബാഗ് കൂട്ട ബലാത്സംഗക്കേസില്‍ മൂന്നു പേര് അറസ്റ്റില്‍. 16 വയസുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിലാണ് പ്രതികളായ ശിവപ്രസാദ്(33), അരുണ്‍ യാദവ്(36), കമലേഷ്(28) എന്നിവരെ അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 16നാണ് കേസിനാസ്പമായ സംഭവം നടക്കുന്നത്. ഹൈദര്പുരിലെ പാര്‍ക്കില്‍ ആണ്‍സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ സംഘം കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. കൂടാതെ പീഡനം തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ സംഘം മര്‍ദിച്ചിരുന്നു.
Read Also: ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ബലാത്സംഗക്കേസില്‍ വഴിത്തിരിവ്
Post Your Comments