നാല് വയസ്സുകാരന് മരിച്ചു പോയ കുഞ്ഞു പെങ്ങള്‍ക്ക് വേണ്ടി പാടിയ പാട്ടാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.തന്റെ കളിപ്പാട്ടമായ ഗിറ്റാറെടുത്ത് കുഞ്ഞു പെങ്ങളുടെ ചിത്രത്തിന് മുന്നില്‍ നിന്ന് കൊണ്ട് നാല് വയസ്സുകാരനായ അലക്സ് പാട്ട് പാടുകയാണ്. ഈ ദൃശ്യങ്ങൾ അവനറിയാതെ പകര്‍ത്തി പിതാവ് സമിര്‍ ട്വിറ്ററില്‍ പങ്ക് വെക്കുകയായിരുന്നു.
അലക്സ് പാട്ട് പാടിയത് പെങ്ങള്‍ അവായുടെ പിറന്നാള്‍ ദിനത്തിലായിരുന്നു. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ അവായ്ക്കൊപ്പം അവളുടെ ഒന്നാം പിറന്നാള്‍ ദിനം ആഘോഷിക്കാമായിരുന്നു അലക്സിന്. കുഞ്ഞ് അലക്സ് പെങ്ങള്‍ക്ക് വേണ്ടി പാടിയത് ‘കോകോ’ എന്ന ചിത്രത്തിലെ ലോക പ്രശസ്തമായ ‘റിമെമ്ബര്‍ മീ’ എന്ന ഗാനമാണ്.
read more: കോണ്‍ഗ്രസ് എം.പിയെ സുഷമ സ്വരാജ് ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു
സമിറിെന്റ വീഡിയോ ട്വീറ്റിന് 148621 ലൈക്കുകളും 57000 ത്തോളം റീട്വീറ്റുകളും ആയിരത്തിലധികം കമെന്റുകളും ലഭിച്ചു. ട്വീറ്റിന് കൂടുതലും അലക്സിെന്റ പാട്ട് ഒരുപാട് വേദനയുണ്ടാക്കിയെന്ന തരത്തിലുള്ള മറുപടികളായിരുന്നു . ഒടുവില്‍ റിമെമ്ബര്‍ മീ എന്ന ഗാനമെഴുതിയ ക്രിസ്റ്റന്‍ ആന്ഡേഴ്സന് ലോപസും സമിറിെന്റ വേദനയില്‍ പങ്ക് ചേരാനെത്തി.
My son singing “Remember Me” from the movie “Coco” to his baby sister, Ava, who we lost this past May.
He’s only 4 years old and he understands. He didn’t even know he was being recorded. He just wanted to sing to her for her 1st birthday!
Happy Birthday mamas, we miss you!? pic.twitter.com/EoVLjju0bJ
— Samir (@SAM1R) December 31, 2017
Post Your Comments