Latest NewsNewsIndia

കോണ്‍ഗ്രസ് എം.പിയെ സുഷമ സ്വരാജ് ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പിയും പഞ്ചാബില്‍ നിന്നുള്ള അംഗവുമായ പ്രതാപ് സിംഗ് ബജ്വയുടെ ട്വിറ്റര്‍ അക്കൗണ്ട് വിദേശകാര്യമന്ത്രി ബ്ലോക്ക് ചെയ്തു. ട്വിറ്ററില്‍ 10.9 മില്യണ്‍ ഫോളോവേഴ്സ് ഉള്ളയാളാണ് സുഷമ. ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാരെ കുറിച്ചുള്ള ചോദ്യമാണ് സുഷമയെ പ്രകോപിപ്പിച്ചതെന്നാണ് ബജ്വ പറയുന്നത്.

തന്നെ ബ്ലോക്ക് ചെയ്ത കാര്യം ബജ്വ തന്നെയാണ് ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തന രീതി ഇതാണോ? ഇറാഖില്‍ കാണാതായ ഇന്ത്യക്കാരെ കുറിച്ച്‌ പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്ന അംഗങ്ങളെയും അവര്‍ ബ്ലോക്ക് ചെയ്യുമോ എന്നും ബജ്വ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button