രാജാക്കാട്: പുതുവത്സരാഘോഷത്തിന്റെ മറവില്‍ വ്യാപാരികളെയും നാട്ടുകാരെയും ആക്രമിക്കുകയും പോലീസിനുനേരേ കുരുമുളക് സ്പ്രേ പ്രയോഗിച്ചു രക്ഷപ്പെടുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മുഖ്യപ്രതിയായ രാജാക്കാട് കരുവച്ചാട്ട് സുജിത്ത്(38), സഹായി എന്‍.ആര്‍. സിറ്റി പ്ലാക്കുന്നേല്‍ സുദേവ്(18) എന്നിവരെയാണ് പോലീസ് എറണാകുളത്തു നിന്ന് അറസ്റ്റ് ചെയ്തത്.
മറ്റൊരു കഞ്ചാവ് കേസിന്റെ വിസ്താരത്തിന് എറണാകുളത്തെ കോടതിയില്‍ ഹാജരായി പുറത്തിറങ്ങിയപ്പോഴായിരുന്നു സുജിത്തിനെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തത്. കേസിലുള്‍പ്പെട്ട മറ്റ് അഞ്ചു പ്രതികള്‍ ഒളിവിലാണ്. ഇവരെക്കുറിച്ചു സൂചന ലഭിച്ചുവെന്നും ഉടന്‍ പിടികൂടുമെന്നു പോലീസ് പറഞ്ഞു.
ഈ കേസിൽ പ്രായപൂര്‍ത്തിയാകാത്തവരടക്കം 14 പ്രതികളാണുള്ളത്. മൂന്നുപേരെ സംഭവം നടന്ന ഉടന്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയിരുന്നു. മറ്റു നാലുപേർ പ്രായപൂർത്തിയാകാത്തവരാണ്.
Post Your Comments