മുത്തലാഖ് കേസിൽ പരാതിക്കാരിയുടെ അഭിഭാഷകയായ നാസിയ ഇലാഹി ഖാൻ ബിജെപിയിൽ ചേർന്നു. പരാതിക്കാരായ അഞ്ച് സ്ത്രീകളിരൊളായ ഇഷ്രത് ജഹാന് പിന്നാലെ നാസിയ ഇലാഹി ഖാനും ബിജെപിയിൽ ചേർന്നതായി പശ്ചിമ ബംഗാളിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് അറിയിച്ചത്. ജനുവരി നാലിനാണ് നാസിയ ബിജെപിയിൽ ചേർന്നത്.
Read Also: മുത്തലാഖ് പാതി വഴിയില്‍; പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിച്ചു
2014 ലാണ് ഇഷ്രത്തിന്റെ ഭർത്താവ് അവരെ ദുബൈയിൽ നിന്ന് ഫോണിലൂടെ തലാഖ് ചൊല്ലിയത്. ഇഷ്രത്തും മറ്റ് നാല് സ്ത്രീകളും നൽകിയ ഹർജിയിൽ സുപ്രീംകോടതി മുത്തലാഖ് സംബന്ധിച്ച് നിയമം നിർമ്മിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കുകയും തുടർന്ന് മുത്തലാഖ് ക്രിമിനിൽ കുറ്റമാക്കാൻ കേന്ദ്ര സർക്കാർ പാർലമെന്റിൽ ബിൽ അവതരിപ്പിക്കുകയുമായിരുന്നു.
Post Your Comments