ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിച്ചു. രാജ്യസഭയില്‍ മുത്തലാഖ് ബില്‍ പാസ്സാക്കാനാകാതെയാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിച്ചത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടുന്നതിനെച്ചൊല്ലി ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് രാജ്യസഭയ്ക്ക് ബില്‍ പരിഗണിക്കാന്‍ കഴിയാതിരുന്നത്. അതേസമയം ഇനി ബജറ്റ് സമ്മേളനത്തില്‍ ബില്‍ പരിഗണിച്ചേക്കാന്‍ സാധ്യതയുണ്ട്.
Read Also: മുത്തലാഖ് ബിൽ ; സമവായത്തിന് സർക്കാർ നീക്കം
വാക്കാലുള്ളതും രേഖാമൂലമുള്ളതും ഇലക്ട്രോണിക് രൂപത്തിലുള്ളതുമായ മുത്തലാഖിനെ തടയുന്നതാണ് പുതിയ ബില്‍. ഇതിന് പുറമെ മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം ഉറപ്പുവരുത്തുകയും പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ സംരക്ഷണച്ചുമതല സ്ത്രീകള്‍ക്ക് നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
Read Also: മുത്തലാഖ് ബില്‍; സെലക്ട് കമ്മറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം
സഭാനടപടികള്‍ തടസ്സപ്പെടുന്നതില്‍ രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അതൃപ്തി അറിയിച്ചു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം വോട്ടിനിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബര്‍ 28നാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്ലിം വനിതാ വിവാഹ അവകാശ ബില്‍ ലോക്സഭ പാസാക്കിയത്. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ മോചനം നേടുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ തടവുശിക്ഷയ്ക്ക് ശുപാര്‍ശ ചെയ്യുന്ന ബില്ലാണിത്.
Post Your Comments