Latest NewsKeralaNews

കെ.എല്‍.എഫ് വെളിച്ചെണ്ണയ്‌ക്കെതിരെ വ്യാജപ്രചാരണം – ഗള്‍ഫിലുള്ള രണ്ട് മലയാളികള്‍ കുറ്റക്കാര്‍

കൊച്ചി•കെ.എല്‍.എഫ് നിര്‍മല്‍ വെളിച്ചെണ്ണയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തിയതിന് ഗള്‍ഫിലുള്ള രണ്ട് മലയാളികള്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കണ്ടെത്തി. കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസിലാണ് എറണാകുളം ജില്ല ആലുവ ഇടയപ്പുറം ചാവര്‍ക്കാട് പെരുമ്പിള്ളി അന്‍സാരി സി. എ., തൃശൂര്‍ ജില്ലയിലെ കുണ്ടലിയൂര്‍ പടമാട്ടുമ്മല്‍ ഷിജു ചന്ദ്രബോസ് എന്നിവര്‍ക്കെതിരെ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍. ശേഷാദ്രിനാഥന്റെ നടപടി.

You may also like this: നിറം വർധിക്കാൻ വെളിച്ചെണ്ണയും നാരങ്ങയും

ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങള്‍ക്ക് കര്‍ശനമായ പരിശോധനകള്‍ നിലവിലുള്ള യുഎഇയില്‍ നിന്നു വാങ്ങിയ കെ.എല്‍.എഫ് വെളിച്ചെണ്ണയില്‍ പാരഫിന്‍ വാക്‌സ് കലര്‍ന്നിട്ടുണ്ടെന്ന വ്യാജവിഡിയോ നിര്‍മിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്നാണ് കേസ്.

You may also like this: ചോറുണ്ടാക്കുമ്പോൾ 1 സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കണം; കാരണം ഇതാണ്

ഫാറ്റി ആസിഡുകളുടെ തന്മാത്രകളാണ് വെളിച്ചെണ്ണയുടെ ഉള്ളടക്കം. താപനില 25 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് താഴേയ്ക്കു പോകുമ്പോള്‍ ഈ ഫാറ്റി ആസിഡുകള്‍ കട്ട പിടിയ്ക്കാന്‍ തുടങ്ങുന്നു. പിന്നീട് ഇവ ചെറിയ ഗോളങ്ങളായി (ഗ്രാന്യൂള്‍സ്) താഴേയ്ക്കടിയുന്നു. ഇങ്ങനെ രൂപപ്പെട്ട ഖരവസ്തുവിനെയാണ് മേല്‍പ്പറഞ്ഞവര്‍ പാരഫിന്‍ വാക്‌സ് എന്നു കാണിച്ച് വ്യാജപ്രചാരണം നടത്തിയതെന്ന് കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് പറഞ്ഞു. ശുദ്ധമായ വെളിച്ചെണ്ണ നിര്‍മാതാക്കളെന്നു പേരു കേട്ട കെഎല്‍എഫിന്റെ വില്‍പ്പനയില്‍ ഇക്കാരണത്താല്‍ ഗണ്യമായ ഇടിവുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണ് കമ്പനി നിയമനടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

You may also like this: ദന്തസംരക്ഷണത്തിന് ഏത് ടൂത്ത് പേസ്റ്റിനേക്കാളും മികച്ചത് വെളിച്ചെണ്ണ

കേരോല്‍പ്പന്നങ്ങളുടെ മേഖലയില്‍ 75-ലേറെ വര്‍ഷത്തെ പാരമ്പര്യമുള്ളവരും അക്കാരണത്താല്‍ത്തന്നെ ഉത്തരവാദിത്തത്തോടെ ബിസിനസ് ചെയ്തു വരുന്നവരുമാണ് തങ്ങളെന്നും പോള്‍ ഫ്രാന്‍സിസ് പറഞ്ഞു. സോഷ്യല്‍ മീഡിയയുടെ പിന്‍ബലത്തില്‍ തികച്ചും വാസ്തവ വിരുദ്ധമായ സംഗതികള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇതൊരു പാഠമാകണമെന്നാണ് തങ്ങളാഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതു കണക്കിലെടുത്ത് ഇന്ത്യന്‍ ശിക്ഷാ നിയമം 499, 500 വകുപ്പുകള്‍ പ്രകാരമുള്ള ക്രിമിനല്‍ മാനനഷ്ടക്കേസിലാണ് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. എതിര്‍കക്ഷികളോട് ജനുവരി 16-ന് ഹാജരാകാനാണ് നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button