ദന്തസംരക്ഷണത്തിന് ഏറ്റവും മികച്ച് നില്‍ക്കുന്നതാണ് വെളിച്ചെണ്ണ. ഇത് പല്ലില്‍ എവിടേയും ഒളിച്ചിരിക്കുന്ന കറയെ ഇല്ലാതാക്കുന്നു. യാതൊരു സംശയവുമില്ലാതെ പല്ലിലെ കറയെ ഇല്ലാതാക്കുന്നു. കറ മാത്രമല്ല മറ്റ് പല ഗുണങ്ങളും വെളിച്ചെണ്ണ കൊണ്ട് പല്ലിന്റെ കാര്യത്തില്‍ ചെയ്യാനാവും.
വായിലെ ബാക്ടീരിയ സാന്നിധ്യത്തെ ഇല്ലാതാക്കാനും വെളിച്ചെണ്ണ സഹായിക്കുന്നു. ബാക്ടീരിയ വളരുന്നത് തടയാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇത് പല്ലിന്റെ ആരോഗ്യം മാത്രമല്ല നിറവും വര്‍ദ്ധിപ്പിക്കുന്നു.
വായില്‍ ബാക്ടീരിയ സാന്നിധ്യം ഉണ്ടെങ്കില്‍ ഇത് വായിലെ പി എച്ച് ലെവല്‍ കുറക്കുന്നതിന് കാരണമാകുന്നു. ഇത് അസിഡിറ്റി, പല്ലിന്റെ ധാതുബലം എന്നിവയെ കുറക്കുന്നു. എന്നാല്‍ വെളിച്ചെണ്ണ കവിള്‍ കൊള്ളുന്നത് പല്ലിന്റെ ഇത്തരം പ്രശ്നങ്ങളെയെല്ലാം ഇല്ലാതാക്കുന്നു.
ടൂത്ത് പേസ്റ്റില്‍ ഉള്ള ചില ഘടകങ്ങള്‍ പല്ലിനും ആരോഗ്യത്തിനും ദോഷകരമായ ഒന്നാണ്. സോഡിയം ലോറൈല്‍ സള്‍ഫേറ്റ്, ഫ്ളൂറൈഡുകള്‍, ട്രൈക്ലോസന്‍, ആര്‍ട്ടിഫിഷ്യല്‍ മധുരങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ പല്ലിന് പ്രശ്നമുണ്ടാക്കുന്ന ഘടകങ്ങളാണ്. ഇവയാണ് ടൂത്ത് പേസ്റ്റില്‍ ധാരാളം അടങ്ങിയിട്ടുള്ളത്.
പേസ്റ്റിലുള്ള സോഡിയം ലോറൈല്‍ സള്‍ഫേറ്റ് നാവിലെ രസമുകുളങ്ങളെ നശിപ്പിക്കുന്നു. ഇത് ഏത് സ്വാദിനേയും കയ്പ്പാക്കി മാറ്റുന്നു. അതുകൊണ്ട് തന്നെ വെളിച്ചെണ്ണ പോലുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്കുപയോഗിക്കാം.
അരക്കപ്പ് വെളിച്ചെണ്ണ, 30 തുള്ളി നാരങ്ങ നീര്, മൂന്ന് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ്സോഡ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. ഇവ ഉപയോഗിച്ച് പ്രകൃതിദത്ത ടൂത്ത് പേസ്റ്റ് തയ്യാറാക്കാം. ഇവയെല്ലാം കൂടി മിക്സ് ചെയ്ത് പരുവപ്പെടുത്തിയാല്‍ ടൂത്ത് പേസ്റ്റ് തയ്യാര്‍.
ഈ മിശ്രിതം 20 മിനിട്ടെങ്കിലും വായിലുണ്ടാവണം. ഇത് നിരവധി ഗുണങ്ങളാണ് നിങ്ങള്‍ക്ക് തരുന്നത്. ഇത് ബാക്ടീരിയയുടെ സാന്നിധ്യം വായില്‍ നിന്നും പൂര്‍ണമായും നീക്കുന്നു. ഈ മിശ്രിതം ഉപയോഗിക്കുന്നത് ഭക്ഷണത്തിനു മുന്‍പും ശേഷവും ശീലമാക്കാം.
Post Your Comments