KeralaLatest NewsNews

യൂത്ത് കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്: അധ്യക്ഷനെ കസേരയില്‍നിന്നു പൊക്കിതാഴ എറിഞ്ഞു,നേതാക്കളെ വേദിയില്‍നിന്നു വലിച്ചിട്ടടിച്ചു

തൊടുപുഴ: യൂത്ത് കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തല്‍ ഇടുക്കി ജില്ലയില്‍ നടക്കുന്ന ജനകീയ വിചാരണ യാത്രയ്ക്കിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. അധ്യക്ഷനെ കസേരയില്‍നിന്നു പൊക്കിതാഴ എറിയുകയും നേതാക്കളെ വേദിയില്‍നിന്നു വലിച്ചിട്ടടിക്കുകയും ചെയ്തു. വേദിയിലെ ഇരിപ്പിടത്തെച്ചൊല്ലി ഉടലെടുത്ത തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണു സൂചന.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നടത്തിയ ജനകീയ വിചാരണയാത്രയില്‍ അധ്യക്ഷസ്ഥാനത്തെച്ചൊല്ലി പ്രശ്‌നങ്ങളുണ്ടായിരുന്നു. മുന്‍ ഡി.സി.സി. പ്രസിഡന്റും കെ.പി.സി.സി. അംഗവുമായ റോയി കെ. പൗലോസിന്റെയും ഡീന്‍ കുര്യാക്കോസിന്റെ അനുയായികള്‍ തമ്മിലാണ് ഗ്രൂപ്പ് തിരിഞ്ഞ് തമ്മിലടിച്ചത്.

സ്വാഗതസംഘം ചെയര്‍മാനും ഡി.സി.സി ജനറല്‍ സെക്രട്ടറിയും ഐ ഗ്രൂപ്പുകാരനുമായ വി.ഇ. താജുദീനായിരുന്നു അധ്യക്ഷസ്ഥാനത്ത്. ഇത് റോയിയുടെ അനുയായികളായ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാം ജേക്കബ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി, സംസ്ഥാന സെക്രട്ടറി മാത്യു.കെ.ജോണ്‍ (മാത്തുക്കുട്ടി), ഡി.സി.സി സെക്രട്ടറി ജിയോ മാത്യു, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നിയാസ് കൂരാപ്പിള്ളി എന്നിവര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് താജുദീനെ സാം ജേക്കബ് കോളറില്‍ പിടിച്ചുയര്‍ത്തി. ഇതേ സമയം പിന്നില്‍നിന്നും മാത്തുക്കുട്ടി, താജുദീനെ അടിച്ചു. തുടര്‍ന്ന് വേദിയിലും സദസിലും കൂട്ടയടിയായി.

പ്രശ്നമുണ്ടാക്കരുതെന്നു ഡീന്‍ കുര്യാക്കോസ് പ്രവര്‍ത്തകരോടെ അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.
പ്രശ്നമുണ്ടാക്കിയവര്‍ക്കെതിരേ നടപടിയെടുക്കാമെന്നും പരസ്യമായി മാപ്പു പറയിക്കാമെന്നും ഡീന്‍ പറഞ്ഞെങ്കിലും ആരും അംഗീകരിച്ചില്ല. പിന്നീട് പരസ്യമായി മാപ്പു പറഞ്ഞെങ്കിലും ഏതാനും പേര്‍ വേദിയിലേക്ക് പാഞ്ഞെത്തി മാത്തുക്കുട്ടിയെയും സംഘത്തെയും അടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഡീന്‍ കുര്യാക്കോസും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദും ചേര്‍ന്ന് ഇവരെ തടഞ്ഞു. മാത്തുക്കുട്ടിയെയും സാം ജേക്കബിനെയും കാറില്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കാറില്‍ കയറി പ്രവര്‍ത്തകര്‍ ഇവരെ മര്‍ദിച്ചു. പോലീസും ചില പ്രവര്‍ത്തകരും ചേര്‍ന്ന് കാറിനു കടന്നു പോകാന്‍ വഴിയൊരുക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

കെ.എം മാണി യുഡിഎഫ് വിട്ടതില്‍ ആശ്വാസം കണ്ടെത്തുന്നതിനെ കുറിച്ച് ഡീന്‍ കുര്യാക്കോസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button