കൊച്ചി: ഐഎസ്എൽ നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു സമനില. കൊച്ചിയിൽ നടന്ന മത്സരത്തിൽ പൂന എഫ്സിയോടാണ് ഈ സീസണിലെ അഞ്ചാം സമനില ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ദയനീമായ പ്രകടനമാണ് മത്സരത്തിന്റെ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് കാഴ്ച വെച്ചത്. ആദ്യ പകുതിയിൽ ശക്തമായ പ്രകടനമാണ് പൂന എഫ്സി കാഴ്ച വെച്ചത്. ആദ്യ പകുതിയിലെ സ്കോർ ബോർഡ്: പൂന 1, ബ്ലാസ്റ്റേഴ്സ് 0
Read also ;കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകന് രാജി വെച്ചു
രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ശക്തമായ മുന്നേറ്റം നടത്തി. സിഫ്നിയോസും ഹ്യൂമും പെർകൂസണും മികച്ച പ്രകടനം കാഴ്ച വെച്ചു. 73-ാം മിനിറ്റിൽ മാർക് സിഫ്നിയോസ് ബ്ലാസ്റ്റേഴ്സിനായി ഗോൾ സ്വന്തമാക്കി. തുടർന്നും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫിനിഷിംഗിലെ പിഴവ് ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായി.
എട്ടു മത്സരങ്ങൾ പൂർത്തിയാക്ക ബ്ലാസ്റ്റേഴ്സിന് എട്ടു പോയിന്റ് മാത്രമാണുള്ളത്. 16 പോയിന്റുള്ള പൂന എഫ്സി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. ജയിച്ചില്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാവുന്ന മത്സരമാണ് കടന്നു പോയത്.
Post Your Comments