Latest NewsInternationalGulf

ഹെലികോപ്റ്റർ അപകടത്തിൽ നിന്നും സൈനികമേധാവി അദ്ഭുതകരമായി രക്ഷപ്പെട്ടു

കുവൈത്ത് സിറ്റി ; ഹെലികോപ്റ്റർ അപകടത്തിൽ നിന്നും സൈനികമേധാവി അദ്ഭുതകരമായി രക്ഷപ്പെട്ടു. കുവൈത്ത് സൈനിക മേധാവി ലഫ്. ജനറൽ മുഹമ്മദ് അൽ ഖാദറും സംഘവും സഞ്ചരിച്ച ഹെലികോപ്റ്ററാണ് ബംഗ്ലദേശിലെ സിലിറ്റ് മേഖലയിൽ വെച്ച് അപകടത്തിൽപെട്ടത്. മൂടൽമഞ്ഞു മൂലം ദൂരക്കാഴ്ച കുറഞ്ഞതിനാൽ നിശ്ചിത സ്ഥാനത്തിനു പകരം ഹെലികോപ്റ്റർ വൃക്ഷത്തലപ്പിൽ ഇടിക്കുകയായിരുന്നു.

ഹെലികോപ്റ്ററിന് കേടുപാടുകൾ സംഭവിച്ചെങ്കിലും അതിനകത്തുണ്ടായിരുന്നവരിൽ ഒരാൾക്കു നിസ്സാര പരിക്കു മാത്രമാണെന്നും. അപകടം നടന്നയുടനെ പ്രതിരോധമന്ത്രി ഷെയ്ഖ് നാസർ സബാഹ് അൽ അഹമ്മദ് അൽ സബാഹ്, സൈനിക ഉപമേധാവി ജനറൽ അബ്ദുല്ല നവാഫ് അൽ സബാഹ് എന്നിവരുമായി സൈനിക മേധാവി ബന്ധപ്പെട്ടു വിവരങ്ങൾ കൈമാറിയതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം മൗൽ‌വിബസാർ ജില്ലയിലെ ശ്രീമംഗലിൽ എമർജൻസി ലാൻഡിങ്ങിനിടെയാണ് അപകടമെന്ന് ബംഗ്ലദേശ് സൈനിക വക്താവ് റസൂ‍ൽ കരീം പറഞ്ഞു. ഔദ്യോഗിക സന്ദർശനത്തിനായി തിങ്കളാഴ്ചയാണ് കുവൈത്ത് സൈനിക മേധാവിയും സംഘവും ബംഗ്ലദേശിൽ എത്തിയത്. ജീവനക്കാർക്കു പുറമെ 16 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

Read also ;അധിക ഭാരത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റര്‍ നിലത്തിറക്കി, വിമാനങ്ങൾ നേർക്കുനേർ,  കുവൈറ്റ് ആരോഗ്യമന്ത്രി മലയാളികള്‍ക്ക് ഏറെ സുപരിചിതന്‍ !

shortlink

Related Articles

Post Your Comments

Related Articles


Back to top button