കോട്ടയം: രാഷ്ട്രം സുരക്ഷിതമായി നിലനില്‍ക്കുന്നതിന്റെ നാല് കാരണങ്ങളിലൊന്ന് ആര്‍എസ്‌എസ് ആണെന്ന് മുന്‍ സുപ്രിം കോടതി ജഡ്ജി കൂടിയായ ജസ്റ്റിസ് കെടി തോമസ്. ഭരണഘടന, ജനാധിപത്യം, സൈന്യം ആര്‍ എസ് എസ് എന്നിവയാണ് രാജ്യത്തെ സുരക്ഷിതമായി നിലനിര്‍ത്തുന്നത്.രാജ്യമാകെ ആര്‍എസ്‌എസിനെ വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുകയാണ്. ശാഖകളില്‍ നടക്കുന്നത് കായിക പരിശീലനം മാത്രമാണ്. യോഗ, ദണ്ഡ, പദവിന്യാസം, നിയുദ്ധ എന്നിവ പരിശീലിപ്പിക്കുന്നത് സ്വയം പ്രതിരോധത്തിന് വേണ്ടി മാത്രമാണ്. ഇതിനെയാണ് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന രാഷ്ട്രീയ സ്വയം സേവക് സംഘം ജില്ലാ പ്രാഥമിക ശിക്ഷാവര്‍ഗിന്റെ സമ്മേളനത്തിലായിരുന്നു കെടി തോമസ് തന്റെ നിലപാട് വ്യക്തമാക്കിയത്. ആര്‍എസ്‌എസ് ശക്തമായി പോരാടിയതുകൊണ്ടാണ് പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയ്ക്ക് അടിയന്തരാവസ്ഥ പിന്‍വലിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇപ്പോഴും ആര്‍എസ്‌എസിന്റെ കാര്യക്ഷമമായി പ്രവര്‍ത്തനങ്ങള്‍കൊണ്ടാണ് രാഷ്ട്രം സുരക്ഷിതമായിരിക്കുന്നതെന്നും കെടി തോമസ് കൂട്ടിച്ചേര്‍ത്തു. ഗാന്ധിവധത്തില്‍ ആര്‍എസ്‌എസിനു പങ്കുണ്ടെന്ന ആരോപണം പാടെ തള്ളിക്കളഞ്ഞു കൊണ്ടുള്ള പല പരാമര്‍ശങ്ങളും അദ്ദേഹം നടത്തിയിരുന്നു.
Post Your Comments