KeralaLatest NewsNews

വിദ്യാസമ്പന്നരായ ചെറുപ്പക്കാരോട് കാട്ടുന്ന കൊടും ചതിയാണിത്‌, യുവജനപ്രസ്ഥാനം ഇതിൽ മൗനം പാലിക്കരുത് – ബിനോയ്‌ വിശ്വം

തിരുവനന്തപുരം•ദക്ഷിണ റെയിൽവേയിൽ മാത്രം നികത്തപ്പെടാതെ കിടക്കുന്നത് 4000 ഒഴിവുകളാണെന്നും വിദ്യാസമ്പന്നരായ ചെറുപ്പക്കാരോട് കാട്ടുന്ന കൊടും ചതിയാണിതെന്നും സി.പി.ഐ നേതാവ് ബിനോയ്‌ വിശ്വം. ആവശ്യത്തിന് ജോലിക്കാരില്ലാത്തതിനാല്‍ സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്ക് ലീവുകള്‍ പോലും എടുക്കാന്‍ കഴിയാറില്ല. വിശ്രമം ജീവജാലങ്ങളുടെ അവകാശമാണെന്ന സത്യം മറക്കുന്ന അധികാരികൾ ഒഴിവുകള്‍ നികത്തുന്നതിന് പകരം വിരമിച്ചവരെ കുറഞ്ഞകൂലിക്കുപ പണിക്കു വിളിക്കക്കുകയാണെന്നും അദ്ദേഹം പറയുന്നു.

You may also like: കാലാവസ്ഥാ വ്യതിയാനം : റെയില്‍പ്പാളങ്ങള്‍ പൊട്ടുന്നു

റെയിൽവേ സുരക്ഷയെ തന്നെ ബാധിക്കുന്ന ഈ ചൂഷണത്തിനെതിരെ യുവജന പ്രസ്ഥാനങ്ങള്‍ രംഗത്ത് വരണമെന്നും ബിനോയ്‌ വിശ്വം ആവശ്യപ്പെട്ടു.

ബിനോയ്‌ വിശ്വത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

തീവണ്ടി കയറാൻ വരുമ്പോൾ മിക്കവാറും ഞാൻ ഇരിക്കാറ് സ്റ്റേഷൻ മാസ്റ്റർമാരുടെ മുറിയിലാണ്. അവരുമായി അഗാധമായ ഒരു ബന്ധം ഉണ്ടായത് അങ്ങനെയാണു്. ഒരു നിമിഷം വിശ്രമമില്ലാതെ അവർ രാവും പകലും പണിയെടുക്കുന്നു. നിശബ്ദമായി അവരെ നോക്കി ഇരിക്കുമ്പോൾ എന്റെ മനസിൽ ആ കൂട്ടരോട് ആദരവ് വളരുന്നു. ഒരു നിമിഷം അവർ കണ്ണചിമ്മി പോയാൽ…. ഓർക്കുമ്പോൾ പോലും പേടിയാകുന്നു.

അവകാശപ്പെട്ട ലീവ് പോലും എടുക്കാൻ അവർക്കു കഴിയാറില്ല … സ്റ്റാഫ് ഷോർട്ടേജ് !
വിശ്രമം ജീവജാലങ്ങളുടെ അവകാശമാണെന്ന സത്യം അധികാരികൾ മറക്കയാണ്.
ഇപ്പോഴിതാ അവർ ഒരു പുതിയ നീക്കം ആരംഭിച്ചിരിക്കുന്നു. റിട്ടയർ ചെയ്തവരെ കുറഞ്ഞകൂലിക്കുപ പണിക്കു വിളിക്കയാണവർ.ദക്ഷിണ റെയിൽവേയിൽ മാത്രം നികത്തപ്പെടാൻ 4000 ഒഴിവുകൾ. വിദ്യാസമ്പന്നരായ ചെറുപ്പക്കാരോട് കാട്ടുന്ന കൊടും ചതിയാണിത്.പ്രതിവർഷം 2 കോടി തൊഴിലുണ്ടാക്കുമെന്നു പറഞ്ഞവർ ചെയ്യുന്ന വൻ ചതി.

യുവജനപ്രസ്ഥാനം ഇതിൽ മൗനം പാലിക്കരുത്. റെയിൽവേ സുരക്ഷയെ തന്നെ ബാധിക്കുന്ന ഈ ചൂഷണത്തിനെതിരെ അവർ രംഗത്തുവരണം.

You may also like: തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ അതിവേഗ റെയില്‍ പാത : കണ്ണടച്ച് തുറക്കു മുമ്പ് നിശ്ചിത സ്റ്റേഷനുകളില്‍ എത്താം

shortlink

Related Articles

Post Your Comments

Related Articles


Back to top button