കാലപ്പഴക്കത്തിനൊപ്പം കാലാവസ്ഥാ വ്യതിയാനവും റെയില്‍പ്പാളങ്ങളെ ബാധിക്കുന്നു. രാവിലെയുള്ള അതിയായ തണുപ്പും പിന്നീടുള്ള വെയിലും നിമിത്തം പാളങ്ങള്‍ പൊട്ടുന്നു. ഇനിയും 150 കിലോമീറ്ററോളം ബാക്കി. കഴിഞ്ഞ രണ്ടുവര്‍ഷം ഇതിലും കുറവായിരുന്നു പണി. 2015-’16-ല്‍ 50 കിലോമീറ്റര്‍ പ്രവൃത്തിയും 2016-’17-ല്‍ 48 കിലോമീറ്ററും. ഒരു മണിക്കൂറില്‍ ഒരു കിലോമീറ്റര്‍ പ്രവൃത്തി നടത്താമെന്നാണ് എന്‍ജിനീയറിങ് വിഭാഗം പറയുന്നത്. കാസര്‍കോടിനും കാഞ്ഞങ്ങാടിനുമിടെ ഉദുമ ഗേറ്റിനരികെ ബുധനാഴ്ച പുലര്‍ച്ചെ റെയില്‍ പാളത്തില്‍ വിള്ളല്‍ വീണു.
കാലാവസ്ഥയിലെ മാറ്റം മൂലം റെയിലിന് സംഭവിക്കുന്ന വികാസവും സങ്കോചവും (സ്‌ട്രെസ്) മൂലമാണിതെന്നാണ് പ്രാഥമിക നിഗമനം. പാളത്തിന്റെ ‘സ്‌ട്രെസ് (സമ്മര്‍ദം)’ ഒഴിവാക്കാന്‍ ‘ഡീ സ്‌ട്രെസിങ്’ പണി നടക്കുകയാണ്. പാലക്കാട് ഡിവിഷനില്‍ മാത്രം 230 കിലോമീറ്ററാണ് ഈ സാമ്പത്തിക വര്‍ഷം നടക്കുന്നത്. 2017 നവംബര്‍ വരെ 68 കിലോമീറ്റര്‍ മാത്രമാണ് പണി നടത്തിയത്. ലോഹം കൊണ്ടുള്ള റെയില്‍പ്പാളം പല സമയങ്ങളിലാണ് ഒരോ സെക്ഷനിലും സ്ഥാപിക്കുന്നത്. ഇതു മൂലം ഒരേ താപനില പാളത്തിന് കിട്ടില്ല.
താപനിലയില്‍ വ്യതിയാനം വരുമ്പോള്‍ പാളം വളയാനും പൊട്ടാനും സാധ്യത കൂടും. പാളത്തിനുള്ളില്‍ പ്രത്യേക രീതിയില്‍ മര്‍ദവ്യത്യാസം വരുമ്പോള്‍ മുകളിലോട്ടും വശങ്ങളിലേക്കും പാളം തള്ളിനില്‍ക്കും (ബക്ലിങ്). ഈ സമ്മര്‍ദം ഒഴിവാക്കാനാണ് ‘ഡീ സ്‌ട്രെസിങ്’. റെയിലിന്റെ ക്ലിപ്പുകള്‍ ഊരി സ്ലീപ്പറില്‍നിന്ന് പാളത്തെ വേര്‍പെടുത്തും. 45 ഡിഗ്രി സെല്‍ഷ്യസില്‍ ഇതിനെ റോളറിന് മുകളില്‍ ഒരിഞ്ച് ഉയര്‍ത്തിവെക്കും. സ്വാഭാവിക സങ്കോചത്തിനും വികാസത്തിനും വേണ്ടിയാണിത്. മഴയോ മറ്റോ വന്നാല്‍ കൃത്രിമമായി താപനില വരുത്താന്‍ ‘ടെന്‍ഷര്‍’ യന്ത്രം ഉപയോഗിക്കും.
Post Your Comments