KeralaLatest NewsNews

വാഹനങ്ങള്‍ക്ക് വ്യാജ ഇന്‍ഷുറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റ് : ആര്‍.ടി.ഒ ഏജന്റ് അറസ്റ്റില്‍

.
കൊട്ടാരക്കര: വാഹനങ്ങള്‍ക്ക് വ്യാജ ഇന്‍ഷുറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ആര്‍ടി.ഒ ഏജന്റ് കൊട്ടാരക്കര ആര്‍ ആര്‍ കണ്‍സള്‍ട്ടന്‍സി ഉടമ മുസ്ലിം സ്ട്രീറ്റ് എം ഈ എസ് സ്‌കൂളിന് സമീപം എസ് എസ് മന്‍സിലില്‍ മുഹമ്മദ് ഷെരീഫ് മകന്‍ 41 വയസ് സൈലുവിനെയാണ് കൊട്ടാരക്കര പോലീസ് പിടികൂടിയത്. കാലാവധി കഴിഞ്ഞ ഇന്‍ഷുറന്‍സ് പുതുക്കാനായി സമീപിക്കുന്ന വാഹന ഉടമകള്‍ക്ക് വ്യാജമായി ഇന്‍ഷുറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ കേസിലാണ് ഇയാള്‍ പിടിയിലായത്.

കൊട്ടാരക്കര തൃക്കണാമങ്ങള്‍ സ്വദേശി ജെയിംസ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള KL 23 F 1279 നമ്പര്‍ ഐഷര്‍ ലോറി, കൈതക്കോട് സ്വദേശി ജയചന്ദ്രന്റെ ഉടമസ്ഥതയിലുള്ള KL 25 C 3987 നമ്പര്‍ വാഹനം എന്നിവക്ക് വ്യാജ പോളിസി സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി തെളിഞ്ഞിട്ടുണ്ട്. പോളിസി കാലാവധി കഴിഞ്ഞു പുതുക്കാനായി സൈനുവിനെ സമീപിക്കുമ്പോള്‍ കാലാവധി പൂര്‍ത്തിയായ മറ്റൊരു സര്‍ട്ടിഫിക്കറ്റിന്റെ നമ്പരില്‍ വാഹനത്തിന്റ രേഖകള്‍ ചേര്‍ത്ത് ഇന്‍ഷുറന്‍സ് കാലാവധി പിന്നീടുള്ള ഒരു വര്‍ഷം ചേര്‍ത്തുമാണ് സൈലു തട്ടിപ്പു നടത്തിയിരുന്നത്.

Read Also : ഓണാവധി ദിവസങ്ങളിലും വൈദ്യുതി ബിൽ അടയ്ക്കാം : ഇതിനായി പ്രത്യേക സൗകര്യം ഒരുക്കി കെഎസ്ഇബി

കൈതക്കോട് സ്വദേശി ജയചന്ദ്രന്‍ 29.05.2019 ഇല്‍ കാലാവധി കഴിഞ്ഞ പോളിസി സൈലു മുഖാന്തിരം പുതുക്കിയ ശേഷം വാഹനം വില്പന നടത്തുകയും പുതുതായി വാങ്ങിയ ഉടമ പോളിസി ഉടമസ്ഥത തന്റെ പേരിലാക്കാന്‍ കൊട്ടാരക്കര ഓറിയന്റല്‍ ഇന്‍ഷുറന്‍സ് ഓഫീസില്‍ അസ്സല്‍ പോളിസി സര്‍ട്ടിഫിക്കറ്റുമായി ഹാജറായപ്പോഴാണ് തട്ടിപ്പു പുറത്തായത്. വ്യാജമായി പോളിസി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലൂടെ ഇന്‍ഷുറന്‍സ് തുക പൂര്‍ണമായും സൈലുവിന്റെ കൈകളില്‍ എത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button