തൊടുപുഴ: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സംഘത്തിലെ നേതാക്കള്‍ ഇന്ന് കൊട്ടാക്കമ്പൂര്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, ഘടകകക്ഷി നേതാക്കളായ പി.സി.തോമസ്, സി.കെ. ജാനു, രാജന് ബാബു എന്നിവരുള്‍പ്പെടുന്ന സംഘമാണ് സന്ദര്‍ശനം നടത്തുന്നത്.
കേന്ദ്ര പരിസ്ഥിതി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് എന്‍ഡിഎ സംഘത്തിന്റെ സന്ദര്‍ശനം. രാവിലെ ഒമ്പതിന് മൂന്നാറില്‍നിന്ന് പുറപ്പെടുന്ന സംഘം കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റമേഖലകളും സന്ദര്‍ശിക്കും.
Post Your Comments