കൊച്ചി: ജസ്റ്റിസ് ലോയ കേസില്‍ അഭിഭാഷകര്‍ നല്‍കിയത് പൈസാതാല്‍പര്യ ഹര്‍ജിയാണെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജസ്റ്റിസ് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമില്ലെന്ന സുപ്രിം കോടതി വിധി, കോടതിമുറികളെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ജനങ്ങളോട് മാപ്പു പറയാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്നും കുമ്മനം പറയുകയുണ്ടായി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ജസ്റ്റിസ് ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യമില്ലെന്ന സുപ്രീം കോടതി വിധി,കോടതിമുറികളെ രാഷ്ട്രീയ നാടകങ്ങൾക്ക് ഉപയോഗിക്കാനുള്ള കോൺഗ്രസ് ശ്രമത്തിനേറ്റ തിരിച്ചടിയാണ്.
ജസ്റ്റിസ് ലോയുടെ മരണം സ്വാഭാവികമാണെന്ന സിബിഐ കോടതി വിധി ശരിവെക്കുന്നതാണ് സുപ്രീം കോടതിയുടെ വിധി.ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായെ ഏതുവിധേനയും താറടിച്ചു കാണിക്കാൻ കോൺഗ്രസ് നേതൃത്വം ഒരു കൂട്ടം അഭിഭാഷകരെയും കൂട്ടുപിടിച്ചു നടത്തിയ രാഷ്ട്രീയ കുടിലതക്കേറ്റ തിരിച്ചടിയാണ് ഈ വിധി.ഇൻഡ്യൻ നീതിന്യായവ്യവസ്ഥയുടെ വിശ്വസ്യതയെ ചോദ്യം ചെയ്യുന്നതാണ് ഹർജിയെന്ന സുപ്രീം കോടതിയുടെ പരമർശത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ജനങ്ങളോട് മാപ്പു പറയാൻ രാഹുൽ ഗാന്ധി തയ്യാറാകണം.ഇതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്.150 എം പി മാരുമായി രാഹുൽ ഗാന്ധി രാഷ്ട്രപതിയെ കണ്ടതും ഈ ഗൂഢാലോചനയുടെ ഭാഗമാണ്.അഭിഭാഷകർ നൽകിയത് പൊതു താല്പര്യ ഹർജിയല്ല,പൈസാ താല്പര്യ ഹർജിയാണ്.
#തീവ്രവാദംവീട്ടുപടിക്കൽ
Post Your Comments