Latest NewsNewsGulf

ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി; കാരണം കേട്ടവര്‍ ഞെട്ടി

സൗദി: ഒരു വ്യത്യസ്ത കാരണത്തിന് വിവാഹമോചനം ആവശ്യപ്പെട്ട് ഇരുപത്തൊമ്പതുകാരി കോടതിയില്‍. തന്നേക്കാള്‍ കൂടുതല്‍ ഭര്‍ത്താവ് അയാളുടെ അമ്മയെ സ്‌നേഹിക്കുന്നു എന്നാണ് യുവതിയുടെ പരാതി. അതേസമയം ഭാര്യ തന്നില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന്റെ കാരണം എന്താണെന്ന് തനിക്കറിയില്ലായിരുന്നെന്നും ഇതുവരെ താന്‍ അവളുടെ ഇഷ്ടങ്ങള്‍ക്കൊന്നും എതിരു നിന്നിട്ടില്ലെന്നും ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞു.

അവള്‍ പറയുന്നതെല്ലാം താന്‍ അവള്‍ക്ക് വാങ്ങി നല്‍കിയിട്ടുണ്ട്. അവള്‍ ആവശ്യപ്പെട്ട സ്ഥലങ്ങളിലെല്ലാംതാന്‍ അവളെ കൊണ്ടുപോയിട്ടുമുണ്ട്. പിന്നെയും അവള്‍ എന്ത്ിനാണ് തന്നില്‍ നിന്നും വിവാബ മോചനം ആവശ്യപ്പെടുന്നതെന്ന് ഭര്‍ത്താവ് കോടതിയോട് ചോദിച്ചു.

ഭര്‍ത്താവ് പറഞ്ഞകാര്യങ്ങളെല്ലാം ശരിയാണെന്ന് സമ്മതിച്ച ഭാര്യ, ഭര്‍ത്താവിന് അമ്മയോടുള്ള അമിത സ്‌നേഹം തനിക്ക് ഇഷ്ടമല്ലെന്നും അതിവനാല്‍ വിവാഹ മോചനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത്രയും സ്‌നേഹിക്കുന്ന അമ്മ പറഞ്ഞാല്‍ ചിലപ്പോള്‍ ഭര്‍ത്താവ് തന്നെ കളയില്ലെന്ന് എന്താണ് ഉറപ്പെന്നും യുവതി കോടതിയോട് ചോദിച്ചു.

എല്ലാത്തരത്തിലും വിട്ടുവീഴ്ച ചെയ്യാമെന്നും ഭാര്യയുടെ ഇഷ്ട്ത്തിന് ജീവിക്കാമെന്നും ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞെങ്കിലും അതിനെ അംഗീകരിക്കാന്‍ യുവതി തയാറായിരുന്നില്ല. തനിക്ക് ഇനി ഈ ദജീവിതെ വേണ്ടെന്നും വിവാഹമോചനമാണ് ആവശ്യമെന്നും ഉറപ്പിച്ചു പറഞ്ഞ യുവതിക്ക് ഒടുവില്‍ കോടതി വിവാഹമോചനം നല്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button