കഞ്ചാവ് കൃഷി ചെയ്യാനും പഠിപ്പിക്കാനും കായിക താരം. മുന്‍ ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പന്യന്‍ മൈക്ക് ടൈസനാണ് പുതിയ തീരുമാനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 40 ഏക്കറിലായിരിക്കും ബോക്‌സിംഗ് ഇതിഹാസത്തിന്റെ കഞ്ചാവ് കൃഷി. കാലിഫോര്‍ണിയയിലായിരിക്കും താരത്തിന്റെ പുതിയ സംരംഭം. കഞ്ചാവ് കൃഷികളിലെ നൂതന ശൈലി പരിശീലിപ്പിക്കാനായി ടൈസണ്‍ കള്‍ട്ടിവേഷന്‍ സ്‌കൂളും തുടങ്ങും.
കാലിഫോര്‍ണിയയിലെ ഗോള്‍ഡന്‍ സ്റ്റേറ്റ് കഞ്ചാവ് വില്‍പ്പനയും കൃഷിയും നിയമവിധേയമാക്കിയതോടെയാണ് താരം പുതിയ സംരംഭം തുടങ്ങാനായി തീരുമാനിച്ചത്. ഈ കൃഷി സ്ഥലത്തിനു ടൈസണ്‍ റാഞ്ച് എന്നു പേര് നല്‍കിയിട്ടുണ്ട്. ഇവിടെ കഞ്ചാവ് വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരമുണ്ടാകും. ഫാമില്‍ കഞ്ചാവിന്റെ മെഡിസിനല്‍ പ്രയോജനത്തെക്കുറിച്ച് പഠിക്കാനുള്ള സംവിധാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments