Latest NewsNewsInternational

കാട്ടു തീ നിയന്ത്രണാതീതം: എന്തുചെയ്യണമെന്നറിയാതെ യു.എസ്

ലോസ് ഏഞ്ചല്‍സ്: അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീ നിയന്ത്രിക്കാന്‍ പാടുപെട്ട് അഗ്‌നിശമന സേന അംഗങ്ങള്‍. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതും, അമിത ഉപഭോഗം ഭൂഗര്‍ഭ ജലവിതാനത്തെ ബാധിക്കുമെന്ന ഭരണകൂടത്തിന്റെ ആശങ്കയുമാണ് കാരണം. തീപിടിത്തം ഉണ്ടായ പല പ്രദേശങ്ങളിലെയും വാട്ടര്‍ ഹൈഡ്രന്റുകളില്‍ വെള്ളം തീര്‍ന്നതിനാല്‍ എന്തുചെയ്യണമെന്ന ആശങ്കയിലാണ് പ്രാദേശിക ഭരണകൂടങ്ങള്‍.

Read Also: രാത്രിയിൽ സീരിയൽ ചിത്രീകരണത്തിനിടെ കടന്നുപിടിച്ചു: പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ പരാതി

‘ലോസ് ഏഞ്ചല്‍സ് ടൈംസ്’ റിപ്പോര്‍ട്ട് പ്രകാരം പ്രദേശത്ത് പടര്‍ന്നുപിടിച്ച തീ അണയ്ക്കാന്‍ ആവശ്യമായ വെള്ളമില്ലാത്തത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തീ അണയ്ക്കാനായി കുറഞ്ഞ സമയത്തിനുള്ളില്‍ കണക്കില്ലാതെ വെള്ളം എടുത്തതാണ് പ്രതിസന്ധിയുണ്ടാക്കിയത്.
‘വീടുവിട്ടതിന് വ്യക്തമായ കാരണമുണ്ടെങ്കില്‍ ഭാര്യയ്ക്ക് ജീവനാംശം നിഷേധിക്കരുത്’; സുപ്രീം കോടതി

കാട്ടുതീ പടര്‍ന്നുപിടിച്ച പസിഫിക് പാലിസേഡ്സ് മേഖലയില്‍, ഇത്തരത്തില്‍ നിരവധി വാട്ടര്‍ ഹൈഡ്രന്റുകള്‍ വെള്ളം തീര്‍ന്നും മറ്റും പ്രവര്‍ത്തനരഹിതമായിട്ടുണ്ട്. ഈ മേഖലയിലെ ടാങ്കുകളിലെ സംഭരണ ശേഷി ഒരു മില്യണ്‍ ഗാലോണ്‍ ആണ്. ലോസ് ഏഞ്ചല്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വാട്ടര്‍ ആന്‍ഡ് പവറിന്റെ കണക്ക് പ്രകാരം, ഓരോ 15 മണിക്കൂറിലും വെള്ളത്തിന്റെ ഉപഭോഗം നാല് മടങ് വര്‍ധിക്കുന്നതായാണ് കണ്ടെത്തല്‍. ഇതിനിടെ മേഖലയിലെ ഒരു ജലസംഭരണി അറ്റകുറ്റപ്പണിക്കായി അടച്ചിട്ടതും പ്രതിസന്ധിയുടെ ആഴം കൂട്ടിയിട്ടുണ്ട്.

ഈ മേഖലയ്ക്ക് പുറമെ, അല്‍തഡേന, പസഡെന പ്രദേശങ്ങളിലും അസാധാരണ പ്രതിസന്ധിയുണ്ട്. ഈടോണ്‍ മേഖലയിലെ തീപിടിത്തത്തില്‍, മേഖലയിലെ നാശനഷ്ടങ്ങള്‍ വര്‍ധിക്കാന്‍ പ്രധാന കാരണമായത് വെള്ളം ലഭ്യതയിലെ പ്രതിസന്ധിയാണെന്നും നിഗമനമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button