ന്യൂഡല്‍ഹി: ദളിത് ആക്രമണം വര്‍ധിക്കാനുള്ള കാരണം ബിജെപിയുടെ നിലപാടുകളെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദളിതരെ വീണ്ടും രാജ്യത്തെ ഏറ്റവും താഴ്ന്ന വിഭാഗമായി മാറ്റുന്ന നയമാണ് ബിജെപിയുടേത്. ആര്‍എസ്എസിന്റയും ബിജെപിയുടേയും ഫാസിസ്റ്റ് ശെെലി ഇതിനു കാരണമായി മാറും.
ഉന, രോഹിത് വെമൂല എന്നിവർ പ്രതിരോധത്തിന്റെ ശക്തമായ പ്രതീകങ്ങളായി മാറിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ദളിത് വിരുദ്ധ സമീപനങ്ങളുടെ ഭാഗമായിട്ടാണ് ഭീമ കൊറിഗോണ്‍ പ്രക്ഷോഭമെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.
Post Your Comments