Latest NewsKeralaNews

കത്തോലിക്കാ സഭയെ ഇളയ്ക്കി മറിച്ച സിസ്റ്റര്‍ അഭയ കേസിലെ ആദ്യവിധി ഈ മാസം അഞ്ചിന്

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ ആദ്യ വിധി ഈ മാസം അഞ്ചിന്. തെളിവ് നശിപ്പിച്ചതിന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ടി. മൈക്കിളിനെ പ്രതിയാക്കണം, വിചാരണ എത്രയും പെട്ടെന്ന് നടത്തണം എന്നീ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹരജിയിലും മുന്‍ ആര്‍.ഡി കിഷോര്‍, ക്ലര്‍ക്ക് മുരളീധരന്‍ എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിന് കേസെടുക്കണമെന്ന കെ.ടി. മൈക്കിളിന്റെ ഹരജിയിലുമാണ് വിധി പറയുക. രണ്ട് ഹര്‍ജികളിലും വാദം കേട്ട ജഡ്ജി ജെ. നാസര്‍ വിധി ഈ ആഴ്ചതന്നെ പറയുമെന്നും പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ വാദം വെള്ളിയാഴ്ചതന്നെ പരിഗണിക്കുമെന്നും പറഞ്ഞു.

തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. 1992 മാര്‍ച്ച് 27ന് കോട്ടയത്ത് പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷിച്ച കേസ് 1993 മാര്‍ച്ച് 29ന് സി.ബി.ഐ ഏറ്റെടുത്തു. ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് നിലവില്‍ കേസിലെ പ്രതികള്‍.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button