തിരുവനന്തപുരം:കടല്‍ ക്ഷോഭത്തില്‍പ്പെട്ട് മരിച്ച നിലയില്‍ തിരിച്ചറിയാനാകാത്ത വിധം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്ന് ശ്രീചിത്ര മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഒരു മൃതദേഹം കൂടി ഡി.എന്‍.എ ടെസ്റ്റ് വഴി തിരിച്ചറിഞ്ഞു. കന്യാകുമാരി തൂത്തൂര്‍ സ്വദേശി സനുസിലോസിന്റെ മകന്‍ വില്‍ഫ്രെഡിന്റെ (58) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മൃതദേഹം ബുധനാഴ്ച ബന്ധുക്കള്‍ ഏറ്റുവാങ്ങും.
മെഡിക്കല്‍ കോളേജില്‍ 2 മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്. ഇതില്‍ 1 മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലും 1 മൃതദേഹം ശ്രീചിത്രയിലെ മോര്‍ച്ചറിയിലും തിരിച്ചറിയാത്ത നിലയില്‍ സൂക്ഷിക്കുന്നു. ഇതുവരെ 19 പേരെയെയാണ് മരിച്ച നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു വന്നത്. ഒരാള്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞിരുന്നു.
Post Your Comments