Latest NewsKerala

ഓഖി ദുരിതബാധിതർക്ക് കേന്ദ്രം കൊടുത്ത വാ​ഗ്ദാനങ്ങൾപാലിച്ചില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ഓഖി ദുരിതബാധിതർക്ക് കേന്ദ്രം കൊടുത്ത വാ​ഗ്ദാനങ്ങൾപാലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 422 കോടി രൂപയാണ് അടിയന്തിര സഹായമായി കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 133 കോടി രൂപയാണ് കേന്ദ്രസർക്കാർ ഓഖി ദുരന്തബാധിതർക്കായി അനുവദിച്ചത്.

കേരളം ആവശ്യപ്പെട്ട സാമ്പത്തിക പാക്കേജ് കേന്ദ്രം ഇപ്പോഴും നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓഖി ദുരന്ത വാർഷികവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് 108 കോടി ലഭിച്ചപ്പോൾ 110 കോടിയുടെ പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയത്. ഐഎസ്ആർഓ സഹായത്തോടെ നിർമ്മിച്ച നാവിക ഉപകരണങ്ങളുടെ വിതരണവും ചടങ്ങിൽ നടന്നു.

1500 കിലോമീറ്റർ ദൂരത്തിൽ റേഞ്ച് ലഭിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥ വ്യതിയാനങ്ങൾ അറിയാൻ കഴിയുന്ന ഉപകാരണമാണിത്. 15000 മത്സ്യബന്ധന യാനങ്ങളിൽ ‘നാവിക്’ വിതരണം ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടമായി 500 ഉപകരണങ്ങളാണ് നൽകിയത്. കൂടാതെ 1000 സാറ്റ് ലൈറ്റ് ഫോണുകളും, 4000 ലൈഫ് ജാക്കറ്റുകളും ചടങ്ങിൽ തൊഴിലാളികൾക്ക് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button