തിരുവനന്തപുരം•ഓഖി ദുരന്തത്തെതുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും മറ്റുമായി ലഭിച്ച തുക മുഴുവന്‍ മത്‌സ്യബന്ധന മേഖലയ്ക്കും തൊഴിലാളികള്‍ക്കുമായാണ് ചെലവഴിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
READ ALSO: ഓഖി ദുരന്തബാധിത കുടുംബങ്ങളില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കും ; ജെ. മെഴ്‌സിക്കുട്ടി അമ്മ
ചില്ലിക്കാശ് മറ്റൊന്നിനും വകമാറ്റിയിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 107 കോടി രൂപയും എസ്. ഡി. ആര്‍. എഫില്‍ ലഭിച്ചത് 111 കോടി രൂപയുമാണ്. ഇത്തരത്തില്‍ ആകെ ലഭിച്ച 218 കോടി രൂപയില്‍ ഉത്തരവായതും ചെലവഴിച്ചതുമായ തുക 116.79 കോടി രൂപയാണ്. 84.90 കോടി രൂപയുടെ ചെലവ് നടപ്പാക്കുന്ന മറ്റു പദ്ധതികള്‍ക്കായി ഇനി പ്രതീക്ഷിക്കുന്നു. അതോടെ മൊത്തം ചെലവ് 201.69 കോടി രൂപയാവും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സര്‍ക്കാര്‍ ഉത്തരവായതും ചെലവഴിച്ചതുമായ തുക 65.68 കോടിയാണ്. മത്‌സ്യബന്ധന മേഖലയില്‍ പുതിയ ചില പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. അപ്പോള്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുക വേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments