KeralaCinemaLatest NewsEntertainment

ഓഖി: കടൽ കാറ്റെടുത്തപ്പോൾ’ മികച്ച ഡോക്യുമെന്ററി

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഡോക്യുമെന്ററി ‘ഓഖി: കടൽ കാറ്റെടുത്തപ്പോൾ’ മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് കരസ്ഥമാക്കി. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളി സമൂഹം നേരിട്ട പ്രശ്‌നങ്ങളെയും അവരുടെ ജീവിത സാഹചര്യങ്ങളെയും ചിത്രീകരിക്കുന്ന ഡോക്യുമെന്ററി ആ സമൂഹത്തിന്റെ നേർചിത്രമാണ്. പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടറും ചലച്ചിത്ര ഡോക്യുമെന്ററി സംവിധായകനുമായ വാൾട്ടർ ഡിക്രൂസാണ് സംവിധാനം.

OCKHI-DOCUMENTARY

നിർമ്മാണം സിക്‌സറ്റസ് പോൾസൺ, രചന എസ്.എൻ റോയ്, ക്യാമറ കെ.ജി ജയൻ, എഡിറ്റിങ്ങ് രാഹുൽ രാജീവ്, സിദ്ധാർഥ് ലാൽ, ജയസൂര്യ, ആനന്ദ് എന്നിവർ ചേർന്നാണ് ഡോക്യുമെന്റിയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത്. വാൾട്ടർ ഡിക്രൂസിന്റെ രണ്ടാമത്തെ സംസ്ഥാന പുരസ്‌കാരമാണ്. ചിത്രകാരി റ്റി.കെ പത്മിനിയെക്കുറിച്ച് അദ്ദേഹം സംവിധാനം ചെയ്ത ‘പട്ടം പറത്തുന്ന പെൺകുട്ടി’ 2013ലെ മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന അവാർഡും അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ സ്‌പെഷ്യൽ ജൂറി പുരസ്‌കാരവും നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button