KeralaLatest NewsIndiaNews

ഓഖി ദുരന്തം: കാണാതായ 92 പേരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം ഇന്ന് വിതരണം ചെയ്യും

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും.ഓഖി ദുരന്തത്തില്‍ കാണാതായവരുടെ എണ്ണത്തെക്കുറിച്ച്‌ ഇപ്പോഴും അവ്യക്തതയുണ്ടെന്ന ലത്തീന്‍ സഭയുടെ ആക്ഷേപം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ തങ്ങളുടെ കണക്ക് പ്രകാരം കാണാതായ 92 പേര്‍ക്ക് ധനസഹായം വിതരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

also read:ഓഖി ചുഴലിക്കാറ്റിൽ മരിച്ച ആൾ മടങ്ങിയെത്തിയപ്പോൾ

8.40 കോടി രൂപയാണ് മരിച്ചവരുടെ ആശ്രിതര്‍ക്കായി സര്‍ക്കാര്‍ സ്ഥിരനിക്ഷേപം നടത്തുന്നത്. വൈകുന്നേരം ആറ് മണിക്ക് വെട്ടുകാട് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യും. 352 ആശ്രിതര്‍ക്കായി ധനസഹായം സ്ഥിരനിക്ഷേപ അക്കൗണ്ടിലേക്ക് കൈമാറിയതിന്റെ രേഖകളാണ് ഇവര്‍ക്ക് കൊടുക്കുന്നത്. ഓഖി ദുരന്തത്തില്‍ മരിച്ച 49 പേരുടെ കുടുംബാംഗങ്ങള്‍ക്ക് 22 ലക്ഷം വീതം നേരത്തേ സഹായം നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button