Latest NewsKeralaNews

മുഖ്യമന്ത്രിയെ കണ്ടത് എന്തിനെന്ന് വെളിപ്പെടുത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ

ചങ്ങനാശ്ശേരി : മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ പോയതിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത ശരിയല്ലെന്ന് എൻഎസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.ദേവസ്വം നിയമനത്തിൽ മുന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തുന്നതിൽ എൻഎസ്എസിന്റെ നിലപാട് വ്യക്തമാക്കുന്നതിനായി മുഖ്യമന്ത്രിയെ സന്ദർശിക്കാൻ ആഗ്രഹം അറിയിച്ചു.

കോട്ടയത്തുവെച്ചു കണമെന്നാണ് മുഖ്യമന്ത്രി അനുവാദം തന്നത്.അവിടെപ്പോയി അദ്ദേഹത്തെ കാണുകയും അദ്ദേഹം ഭക്ഷണത്തിനു നിർബന്ധിച്ചപ്പോൾ ഒപ്പമിരുന്നു കഴിക്കുകയും ചെയ്തു.തുടർന്ന് മുന്നാക്ക വിഭാഗ സംവരണത്തിനുള്ള നിവേദനവും നൽകി.ഈ വിഷയത്തിൽ മുഖ്യമന്ത്രിയെയും തന്നെയും സമൂഹ മാധ്യമങ്ങൾ വഴി പരിഹസിച്ചവർക്ക് മറുപടി നൽകേണ്ട ആവശ്യം എനിക്കില്ലെന്നും സമുദായത്തെ മാത്രമേ താൻ ബോധ്യപ്പെടുത്തുവെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button