ബംഗളൂരു•2018 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി ബി.ജെ.പി എം.എല്‍.എമാരും നേതാക്കളും കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി അവകാശപ്പെട്ട് കോണ്‍ഗ്രസ് കര്‍ണാടക ഘടകം രംഗത്ത്.
“കുറച്ച് ബി.ജെ.പി സാമാജികരും നേതാക്കളും പാര്‍ട്ടിയില്‍ ചേരാന്‍ താല്പര്യം പ്രകടിപ്പിച്ച് ഞങ്ങളുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. പക്ഷെ അവരെ മുഴുവൻ കോൺഗ്രസിന് ഉൾക്കൊളളാനാകില്ല, കാരണം ആ മണ്ഡലങ്ങളിലെല്ലാം മത്സരിക്കാന്‍ ഞങ്ങൾക്ക് ഞങ്ങളുടെ നേതാക്കളുണ്ട്.”- കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി) പ്രസിഡന്റ് ജി. പരമേശ്വര പറഞ്ഞു.
അവരെ എടുക്കുന്നതിന് മുന്‍പ് ഞങ്ങള്‍ക്ക് ആലോചിക്കേണ്ടതുണ്ടെന്നും പരമേശ്വര പറഞ്ഞു.
അതേസമയം ജനതാദൾ സെക്യുലറിനോട് ഇടഞ്ഞു നിൽക്കുന്ന ഏതാനും നേതാക്കളെ കോൺഗ്രസിൽ എടുക്കാന്‍ തീരുമാനിച്ചതായി ജി പരമേശ്വര പറഞ്ഞു. എഴ് ജനതാദൾ സെക്യുലർ വിമത നേതാക്കളെയാണ് കോണ്‍ഗ്രസില്‍ എടുക്കുക.
Post Your Comments