തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റാനുള്ള നീക്കത്തിന് പിന്തുണയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുൻപ് പേരു മാറ്റിയത് സുപ്രീം കോടതിയിലെ കേസ് ജയിക്കാനുള്ള വളഞ്ഞ വഴിയായിരുന്നെന്നും ഇപ്പോൾ പേരു മാറ്റിയതുകൊണ്ട് സ്ത്രീ പ്രവേശന കേസ് ശക്തിപ്പെടുകയോ ദുർബലപ്പെടുകയോ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഒക്ടോബർ പത്തിനാണ് ക്ഷേത്രത്തിന്റെ പേര് മാറ്റി ശബരിമല ശ്രി അയ്യപ്പ സ്വാമിക്ഷേത്രം എന്നാക്കി മാറ്റി തിരുവതാംകൂർ ദേവസ്വം ബോർഡ് ഉത്തരവ് ഇറക്കിയത്. ഇപ്പോൾ ശബരിമല ശ്രീധർമശാസ്ത ക്ഷേത്രമെന്ന പഴയ പേരു വീണ്ടും നൽകാനാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
Post Your Comments