പനാജി: അമ്മയുടെ കൂടെ പുതുവത്സരം ആഘോഷിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗോവയിലെത്തി. അവധി ആഘോഷത്തിനു വേണ്ടിയാണ് സോണിയ ഗാന്ധി ഗോവയിലെത്തിയത്.
രാഹുല്‍ ഗാന്ധി സ്വകാര്യ വിമാനത്തിലാണ് ഗോവയിലെത്തിയത്. രണ്ടു ദിവസം സോണിയുടെ കൂടെ രാഹുല്‍ ചെലവഴിക്കും. ഇരുവരും ദി ലീല ഗോവ ഹോട്ടലിലാണ് താമസിക്കുന്നത്. സോണിയ ഗാന്ധി ഡിസംബര്‍ 27നാണ് അവധി ആഘോഷിക്കാനായി ഗോവയില്‍ എത്തിയത്.
Post Your Comments