തിരുവനന്തപുരം : സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടറില്ലെങ്കിലും അത്യാവശ്യ മരുന്നുകള്‍ നല്‍കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് ആരോഗ്യവകുപ്പിന്റെ അനുമതി. ഗുളികകളും ഓയിന്റ്‌മെന്റുകളും തുള്ളിമരുന്നുകളും ഉള്‍പ്പെടെ 22 ഇനം മരുന്നുകള്‍ (ഓവര്‍ ദ് കൗണ്ടര്‍ മരുന്നുകള്‍) ഇത്തരത്തില്‍ നല്‍കാനുള്ള ഉത്തരവു നിലവില്‍ വന്നു. റജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റുകളുടെ മേല്‍നോട്ടത്തില്‍ ചട്ടങ്ങള്‍ക്കു വിധേയമായി മാത്രമേ മരുന്നുകള്‍ നല്‍കാവൂ എന്നു നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഭൂരിപക്ഷം സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്ടറുടെ ഒരു തസ്തിക മാത്രമാണുള്ളത്. ഇവര്‍ അവധിയിലും മറ്റ് ഔദ്യോഗിക ചുമതലകള്‍ക്കും പോകുമ്പോള്‍ രോഗികള്‍ ചികില്‍സ കിട്ടാതെ തിരിച്ചു പോകേണ്ടി വരുന്നതിനെപ്പറ്റി ലഭിച്ച പരാതികളെ തുടര്‍ന്നാണു നടപടി.
ഡോക്ടറില്ലെങ്കിലും കിട്ടുന്ന മരുന്നുകള്‍
ഒആര്‍എസ് പൗഡര്‍, പാരസെറ്റമോള്‍ ഗുളിക, സലൈന്‍ നേസല്‍ ഡ്രോപ്പ്, ലിക്വിഡ് പാരഫിന്‍, കലാമിന്‍ ലോഷന്‍, ടര്‍പന്റൈന്‍ ലിനിമെന്റ് തുടങ്ങിയവയാണു ഫാര്‍മസിസ്റ്റുകള്‍ ഇനി നല്‍കുക.
Post Your Comments