Latest NewsIndiaNews

നന്ദേഡിനു പിന്നാലെ ഗാട്ടി ആശുപത്രിയിലും കൂട്ടമരണം, 24 മണിക്കൂറിനിടെ 10 പേര്‍ മരിച്ചു

മുംബൈ: നന്ദേഡിനു പിന്നാലെ മഹാരാഷ്ട്രയിലെ മറ്റൊരു ആശുപത്രിയില്‍ കൂടി കൂട്ടമരണം. സംബാജിനഗറിലെ ഗാട്ടി ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 10 പേരാണ് മരിച്ചത്. നേരത്തെ നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 48 മണിക്കൂറിനിടെ 31 രോഗികള്‍ മരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ രണ്ട് മാസത്തിനിടെ മൂന്നാമത്തെ കൂട്ടമരണമാണിത്.

Read Also: ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ പേരിൽ തൊഴിൽ തട്ടിപ്പ്: ഡിജിപിക്ക് പരാതി നൽകി മന്ത്രി

ഗാട്ടി ആശുപത്രിയില്‍ മരിച്ചവരില്‍ രണ്ട് പേര്‍ കുട്ടികളാണ്. ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നുകള്‍ ഇല്ലാത്തതാണ് മരണ കാരണമെന്നാണ് പുറത്തുവരുന്ന വിവരം.

നന്ദേഡില്‍ മരിച്ചവരില്‍ 12 നവജാതശിശുക്കളും 70 വയസിന് മുകളില്‍ പ്രായമുള്ള എട്ടു രോഗികളും ഉള്‍പ്പെട്ടിരുന്നു. മരിച്ചവര്‍ക്ക് പ്രമേഹം, കരള്‍രോഗം, വൃക്ക തകരാര്‍, വിഷബാധ തുടങ്ങിയ വിവിധ രോഗങ്ങളുണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button