Latest NewsNewsInternational

വളര്‍ത്തു നായയെ യുവതി വെടിവെച്ച് കൊന്നു; കാരണം കേട്ട് പോലീസുകാര്‍ ഞെട്ടി

ഫ്‌ളോറിഡ: വളര്‍ത്തു നായയെ ഉടമയായ യുവതി വെടിവെച്ച് കൊന്നു. ഫ്‌ലോറിഡയിലാണ് ദാരുണ സംഭവമുണ്ടായത്. പറഞ്ഞതനുസരിച്ചില്ലെന്ന കാരണത്താലാണ് വളര്‍ത്തു നായയെ ഉടമയായ യുവതി വെടിവെച്ച് കൊന്നത്. പിറ്റ് ബുള്‍ നായയെയാണ് 27 കാരിയായ അമന്ദ കേ എന്ന യുവതി കൊലപ്പെടുത്തിയത്. വീടിനുള്ളിലെ വസ്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തിയെന്ന കാരണത്താല്‍ വീടിന് പുറത്തിറക്കി നായയെ അടിക്കുകയും ശേഷം മൂന്ന് വട്ടം ഇവര്‍ നായക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂര പ്രവര്‍ത്തനം, അനുവാദമില്ലാതെ പൊതുസ്ഥലത്ത് തോക്ക് ഉപയോഗിക്കുക തുടങ്ങിയ വകുപ്പുകള്‍ അമന്ദയ്‌ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button