KeralaLatest NewsNews

വാഹനനികുതി വരുമാനത്തില്‍ പെട്ടന്നുള്ള വര്‍ധനവ് സര്‍ക്കാരിന് ആശ്വാസം; വര്‍ധനയ്ക്ക് കാരണം ഇതാണ്

തിരുവനന്തപുരം: വാഹനനികുതി വരുമാനത്തില്‍ പെട്ടന്നുള്ള വര്‍ധനവ് സര്‍ക്കാരിന് ആശ്വാസം.
പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ചെയ്ത് നികുതിത്തട്ടിപ്പ് നടത്തിയതിന് സിനിമാ താരങ്ങളുടെ പേരില്‍ കേസെടുത്തതിന് ശേഷമാണ് കേരളത്തിലെ മോട്ടോര്‍വാഹന നികുതിവരുമാനത്തില്‍ കുതിപ്പ് തുടങ്ങിയത്. മോട്ടോര്‍വാഹന നികുതിയിലെ ഈ വളര്‍ച്ചയാണ് കേരളത്തിലെ നികുതിവരുമാനരംഗത്ത് ഇപ്പോഴുള്ള ഏക രജതരേഖയെന്നും മന്ത്രി പറഞ്ഞു.

മറ്റെല്ലാ നികുതിയിനങ്ങളിലും വളര്‍ച്ച കുറഞ്ഞപ്പോഴും മോട്ടോര്‍വാഹന നികുതിവരുമാനം 22 ശതമാനം വളര്‍ന്നുവെന്നും ”രണ്ടു മാന്യന്മാരുടെ പേരില്‍ കേസ് വന്നതോടെ എല്ലാവരും വാഹനങ്ങള്‍ കേരളത്തില്‍ത്തന്നെ രജിസ്റ്റര്‍ചെയ്യാന്‍ തുടങ്ങി” മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.

അഞ്ചുവര്‍ഷത്തെ വാഹന രജിസ്ട്രേഷന്‍ പരിശോധിച്ച് കേരളത്തിനുപുറത്ത് രജിസ്ട്രേഷന്‍ നടത്തിയ 5000 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ചെയ്തതിന് നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. സുരേഷ് ഗോപി എം.പി.യെ പോലീസ് ചോദ്യംചെയ്തു. നടി അമലാപോളിനെതിരേയും കേസുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button