Latest NewsIndiaNews

രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തി ഷോക്കിംഗ് റിപ്പോര്‍ട്ട് : മദ്രസ്സയില്‍ 51 പെണ്‍കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായി : മദ്രസാ മാനേജര്‍ അറസ്റ്റില്‍

ലഖ്‌നൗ : രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തി  ഷോക്കിംഗ് റിപ്പോര്‍ട്ട്. മദ്രസ്സയില്‍ താമസിച്ച് പഠിച്ചിരുന്ന 51 പെണ്‍കുട്ടികളെ മദ്രസ്സാ മാനേജര്‍ ലൈംഗികമായി ദുരുപയോഗം ചെയ്തു. മാസങ്ങളായി തുടരുന്ന ഈ പീഡനത്തില്‍ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ പൊലീസ് സ്ഥലത്തെത്തി ബാക്കിയുള്ളവരെ കൂടി മോചിപ്പിക്കുകയായിരുന്നു.. സംഭവത്തില്‍ മദ്രസാ മാനേജരെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിനികളെ ഇയാള്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ഷഹാഗ്ഗഞ്ച് മേഖലയില്‍ നിന്നാണ് ഞെട്ടിക്കുന്ന പീഢന പുറത്തുവന്നിരിക്കുന്നത്. മദ്രസ്സയില്‍ 125 വിദ്യാര്‍ത്ഥിനികളാണ് പഠിക്കുന്നത്. ഇതില്‍ 51 പേരാണ് മദ്രസാ മാനേജരുടെ പീഡനത്തിനിരയായത്. ഇതില്‍ ചിലരെ നിര്‍ബന്ധിച്ച് നൃത്തം ചെയ്യിച്ചിരുന്നതായും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയിലാണ് മദ്രസ്സയില്‍ പൊലീസ് റെയ്ഡ് നടത്തി വിദ്യാര്‍ത്ഥിനികളെ മോചിപ്പിച്ചത്.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും ലക്‌നൗ എസ്പി ദീപക് കുമാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button