Latest NewsNewsIndia

4000 മദ്രസകള്‍ക്ക് വിദേശ സഹായം ലഭിക്കുന്നതായി റിപ്പോര്‍ട്ട്

ലക്‌നൗ: 4000 മദ്രസകള്‍ക്ക് വിദേശ ധനസഹായം ലഭിക്കുന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ മതപഠന ശാലകള്‍ക്കാണ് ഇത്തരത്തില്‍ ധനസഹായം ലഭിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 2022 നവംബറില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ മദ്രസകളില്‍ ഒരു സര്‍വേ നടത്തിയിരുന്നു, അതില്‍ 8441 മദ്രസകള്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു . ഇതിനു പിന്നാലെയാണ് 4000 മദ്രസകള്‍ക്ക് വിദേശ ധനസഹായം ലഭിക്കുന്നതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത് . ഇതില്‍ നിയമനടപടിയ്ക്കൊരുങ്ങുകയാണ് യോഗി സര്‍ക്കാര്‍.

Read Also: യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു : പ്ര​തി​കൾ അറസ്റ്റിൽ

മദ്രസ നടത്തിപ്പുകാരില്‍ ഭൂരിഭാഗവും തങ്ങളുടെ പ്രധാന വരുമാനമാര്‍ഗമായി സകാത്ത് എന്ന പേരിലാണ് പണം സ്വീകരിച്ചിരിക്കുന്നത്.നേപ്പാളിനും ബംഗ്ലാദേശിനും പുറമെ അറബ് രാജ്യങ്ങളില്‍ നിന്നും ധനസഹായം എത്തുന്നുണ്ടെന്നാണ് ഇപ്പോള്‍ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. പാവപ്പെട്ട മുസ്ലീങ്ങളെ മുഖ്യധാരയുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ച ന്യൂനപക്ഷ വകുപ്പ് മന്ത്രി ധരംപാല്‍ സിംഗ്, പോലീസുമായി ഏകോപിപ്പിച്ച് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി .

മദ്രസകള്‍ക്കുള്ള അംഗീകാരവും 2017 മുതല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്, അവ നിലവാരം പുലര്‍ത്താത്തതാണ് കാരണം. നിലവില്‍ യുപിയില്‍ 15,613 മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് .മഹാരാജ്ഗഞ്ച്, പിലിഭിത്, ലഖിംപൂര്‍, ബഹ്‌റൈച്ച്, ശ്രാവസ്തി, ബല്‍റാംപൂര്‍, സിദ്ധാര്‍ത്ഥനഗര്‍ എന്നിവിടങ്ങളിലെ മദ്രസകളില്‍ വരുമാന സ്രോതസ്സ് സംബന്ധിച്ച് വ്യക്തമായ രേഖകളൊന്നും ഇല്ല. ഇനി ഇത്തരം മദ്രസകള്‍ക്ക് മേലുള്ള നിയമനടപടികള്‍ ശക്തമാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button