കുവൈത്ത്: തമിഴ്‌നാട് ശിവകാശി സ്വദേശി മുരുകേശന്‍ നാട്ടിലെത്തിയിട്ടും തന്റെ പാസ്‌പോര്‍ട്ട് കീറി കൊട്ടയിലിടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴും പ്രചരിക്കുന്നതായി പരാതി. 2014ല്‍ ആണ് മുരുകേശന്‍ സ്വദേശി വീട്ടിലെ ഡ്രൈവറായി കുവൈത്തില്‍ എത്തിയത്. നവംബറിലാണ് മുരുകേശന്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതായി അറിയിച്ച് ഇന്ത്യന്‍ എംബസിയില്‍ ഔട്ട്പാസിന് അപേക്ഷ നല്‍കിയത്.
ഡിസംബര്‍ എട്ടിന് മുരുകേശന്‍ എംബസിയില്‍നിന്നുള്ള ഔട്ട്പാസ് വഴി നാട്ടിലേക്ക് പോയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കുവൈത്തിലെ ഇന്ത്യന്‍ സമൂഹവും വിവിധ സംഘടനകളും ഇടപെട്ടിരുന്നു. വിഷയത്തെ ഗൗരവത്തിലെടുത്ത എംബസി അധികൃതര്‍ കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ പാസ്‌പോര്‍ട്ടിലെ പേജുകള്‍ കീറുന്നതിനിടയില്‍ ഇന്ത്യക്കാരെ അപമാനിക്കുന്ന ചില പരാമര്‍ശങ്ങളും വിഡിയോയില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഔട്ട്പാസിന് അപേക്ഷിക്കുന്ന വേളയില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ച് എംബസിയില്‍ മറ്റു പരാതികള്‍ ഒന്നും നല്‍കിയിരുന്നില്ലെന്നും നാട്ടിലേക്ക് പോവാന്‍ അവധി ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് പാസ്‌പോര്‍ട്ട് കീറുന്നതിലേക്ക് നയിച്ചതെന്നുമാണ് മുരുകേശന്‍ പറയുന്നത്.
Post Your Comments