KeralaLatest NewsNews

പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ കുന്നപ്പള്ളിയിൽ നിന്നും ഡൽഹിയിലേക്ക് ബൈക്ക് യാത്ര ചെയ്‌ത്‌ ഒരുകൂട്ടം യുവാക്കൾ

പെരിന്തൽമണ്ണ: ഇന്ത്യയിലെ 45 ലക്ഷത്തിലധികം വരുന്ന ബധിരമൂകരുടെ ഉന്നമനത്തിനും ,തുല്യ നീതിക്കുവേണ്ടി പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ കുന്നപ്പള്ളിയിൽ നിന്നും ഡൽഹിയിലേക്ക് ബൈക്ക് യാത്രയുമായി ഒരുകൂട്ടം യുവാക്കൾ. കുന്നപ്പള്ളി സ്വദേശി അഷ്‌റഫ് കുന്നത്തും കൂട്ടുകാരുമാണ് കുന്നപ്പള്ളിയിൽ നിന്നും കഴിഞ്ഞ ദിവസം യാത്ര ആരംഭിച്ചിരിക്കുന്നത്. RIDE FOR DEAF എന്ന് പേരിട്ടിരിക്കുന്ന ഈ യാത്ര വിവിധ ഇടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റു വാങ്ങിയാണ് ഇവർമുന്നോട്ട് പോകുന്നത്.

ബധിരമൂകരായ വർക്ക്‌ തുല്യ നീതി ,ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കുക, ആംഗ്യ ഭാഷ ജനകീയ മാക്കുക,വാഹനമോടിക്കാൻ ലൈസൻസ് നൽകാൻ നിയമനിർമ്മാണം കൊണ്ടുവരിക എന്ന ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര. അടുത്തദിവസം ഇവർ പ്രധാന മന്ത്രിയെ കണ്ട് നിവേദനം സമർപ്പിക്കുമെന്നാണ് സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button