ഗ്വാളിയോര്‍: ബൈക്കിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ കേസില്‍ നാലംഗ സംഘത്തിലെ 19കാരൻ പിടിയിൽ. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. 3500 രൂപ പിഴയും ഇയാളിൽ നിന്ന് ഈടാക്കി.
യുവാക്കളുടെ അഭ്യാസപ്രകടനത്തിന്റെ വീഡിയോ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലാണ്. നാല് യുവാക്കളിൽ മൂന്ന് പേർ സീറ്റിലും ഒരാൾ മഡ് ഗാർഡിലുമിരുന്നായിരുന്നു അഭ്യാസം. ദൃശ്യങ്ങൾ ഇവരുടെ സുഹൃത്തുക്കൾ തന്നെയാണ് ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലിട്ടത്. ദൃശ്യങ്ങള്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇവര്‍ക്കായി അന്വേഷണം ആരംഭിക്കുകയായിരുന്നു. ബൈക്കിന്റെ നമ്പർ പ്ലേറ്റ് ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കിയ പൊലീസ് ബൈക്കോടിച്ച 19കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബൈക്കും പിടിച്ചെടുത്തു. സാഹസിക യാത്രയിൽ ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരെക്കൂടി ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments