പുനലൂർ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അടുക്കളമൂല ശ്രീവിലാസത്ത് ചന്ദ്രൻ പിള്ളയുടെ മകൻ ശ്രീരാജാണ്(38) മരിച്ചത്.
തൊളിക്കോട് ജംഗ്ഷനു സമീപം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം നടന്നത്. അപകടത്തിൽ റോഡിൽ തലയിടിച്ചു വീണ ശ്രീരാജ് അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ ഹരീഷ് പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
Read Also : യുവാവ് കല്ലടയാറ്റിൽ മരിച്ചനിലയിൽ: കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ
ശ്രീരാജിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
പുനലൂരിലെ ജ്വല്ലറി ജീവനക്കാരനായിരുന്നു ശ്രീരാജ്. വത്സല മാതാവാണ്. ഭാര്യ: സൗമ്യ. മകൾ: ശ്രീലക്ഷ്മി.
Post Your Comments